Friday 19 February 2016

" ചെട്ടികുളങ്ങര ഭഗവതി തിരുമഹിമ " - PART-III - ക്ഷേത്രവും ഉപദേവതകളും



                               

      " ചെട്ടികുളങ്ങര ഭഗവതി തിരുമഹിമ " - PART-III

                      ക്ഷേത്രവും ഉപദേവതകളും :-


                      “യാ ദേവി സർവ ഭുതേഷു
                       ശാന്തിരൂപേണ സംസ്ഥിതാ
                       നമസ്തസ്യൈ നമസ്തസ്യൈ
                       നമസ്തസ്യൈ നമോ നമ:"…

        ചെട്ടികുളങ്ങര ഭഗവതിയുടെ ശ്രീകോവിലിന് തൊട്ട് തെക്കുവശമാണ് ഗണപതി പ്രതിഷ്ഠ. നാലമ്പലത്തിനു ചുറ്റുമായി യക്ഷി, മുഹൂർത്തി, രക്ഷസ്സ്, തേവാരമൂർത്തി, കണ്ണമ്പള്ളിഭഗവതി, നാഗരാജാവ്, നാഗയക്ഷി, ബാലകൻ, വല്യഛൻ എന്നീ സങ്കൽപത്തിലുള്ള ഉപദേവതാക്ഷേത്രങ്ങളും ആൽത്തറയുമുണ്ട്. തെക്കുഭാഗത്ത് മൂലസ്ഥാനം എന്ന ഒരമ്പലവുംകാണാം. ഭഗവതി ആദ്യം വന്ന സമയത്ത്, തെക്കേ ഇല്ലത്ത് നിന്നും കഞ്ഞികുടിയും കഴിഞ്ഞ് വടക്കോട്ട്പോയി അപ്രത്യക്ഷമായ സ്ഥലമാണിത്.

        ക്ഷേത്രമുറ്റത്ത് സ്ഥാപിക്കപെട്ട യക്ഷിയമ്പലം അതിപുരാതനമാണ്.

ശാന്തി :-

        ഇവിടെ സാധാരണ ദിവസങ്ങളിൽ ശാന്തി നടത്തുന്നത് നമ്പ്യാതിരിമാരാണ്. എന്നാൽ ഭരണി ദിവസങ്ങളിലെ പൂജക്ക് ചുമതലപ്പെട്ടിരിക്കുന്നത് തന്ത്രിയാണ്. ഭഗവതിയുടെ ശക്തി തീക്ഷ്ണമോ മന്ദമോ ആകാതെ സമനിലയിലായിരിക്കണമെന്ന ഉദ്ദേശത്തോട് കൂടി ചെയ്തീരിക്കുന്ന ഓരേർപാടാണിതെന്നാണ് ഭക്തജനങ്ങൾ പരക്കെ വിശ്വസിച്ചുപോരുന്നത്. നിത്യപൂജക്ക് പുറമേ എല്ലാ ചൊവ്വാഴ്ചയും, വെള്ളിയാഴ്ചയും, ഭരണി ദിവസങ്ങളിലും വിശേഷാൽ പൂജകൾ നടത്തി വന്നിരുന്നു. എന്നാൽ ദേവസ്വം ബോർഡിന്റെ നിയമങ്ങളായതോടെ വ്യവസ്ഥക്ക് ഇപ്പോൾ മാറ്റം വന്നിരിക്കുകയാണ് .

       ചിങ്ങമാസത്തിലെ തിരുവോണം, നവരാത്രി, വൃശ്ചികവൃതം, കുംഭഭരണി, വിഷു, കർക്കടകത്തിൽ നിറ-പുത്തരി എന്നിവ ആട്ടവിശേഷമായി കൊണ്ടാടുന്നു. വൃശ്ചികം ഒന്ന് മുതൽ 41 ദിവസം നാട്ടുകാരുടെ ചിലവിൽ കളമെഴുത്തും പാട്ടും നടന്നു വരുന്നു. 41- മത്തെ ദിവസം, ദേവസ്വം ചിലവിൽ 'പുറത്തു ഗുരുതി ' എന്ന ചടങ്ങ് കൂടി നടത്തുക പതിവുണ്ട്.


       ചെട്ടികുളങ്ങര ക്ഷേത്രത്തിലെ 'പുറത്തെ കുരുതി' പ്രസിദ്ധമായ ഒരു വിശേഷാൽ ചടങ്ങാണ്. ധാരാളം ആളുകൾ ചടങ്ങിൽ പങ്കു കൊള്ളാൻ എത്തും . പ്രസാദം തൊട്ടാൽ വസൂരി രോഗം വരികയില്ലെന്നാണ് ഭക്തജനവിശ്വാസം.

        ഓരോ വർഷവും വൃശ്ചികമാസത്തിലെ ഭരണിദിവസമാണ് ഭഗവതിയെ ആദ്യമായി പുറത്തെഴുന്നെള്ളിക്കുന്നത്. അത് വട്ടകയിലാണ്, പന്തിരുനാഴി, ഭഗവതിസേവ, രക്തപുഷ്പാഞ്ജലി, പായസം, കടുംപായസം, നിറമാലയും വിളക്കും അർച്ചന, കലം കഴിക്കുക, വെടിവെപ്പിക്കുക, ഉടയാട ചാർത്തുക, ഗുരുതി, ചാന്താട്ടം, ചുറ്റുവിളക്ക് കത്തിക്കുക, ആയിരംതിരി വിളക്ക് കത്തിക്കുക തുടങ്ങി അനവധി വഴിപാടുകൾ ക്ഷേത്രത്തിൽ നടത്തപ്പെടുന്നു. ഭക്തജനങ്ങളുടെ വഴുപാടായി ദിനവും അന്നദാനസദ്യയും നടത്തിവരുന്നു. ചാന്താട്ടവും ഒരു പ്രധാന വഴിപാടാണ്.


                                                                (
തുടരും ....4)

                     www.chettikulangarabhairavisamiti.blogspot.com
                         www.facebook.com/chettikulangarabhairavi
                       www.plus.google.com/chettikulangarabhairavi
                        email: chettikulangarabhairavi@gmail.com

                                           

No comments:

Post a Comment