Wednesday 17 February 2016

" ചെട്ടികുളങ്ങര ഭഗവതി തിരുമഹിമ " - (Part-2)-- “ഐതിഹ്യം...

                                      Image result for chettikulangara bhagavathy temple
                                                         

           " ചെട്ടികുളങ്ങര ഭഗവതി തിരുമഹിമ " - (Part-2)

                                     “ഐതിഹ്യം:”

                        “യാ ദേവി സർവ ഭുതേഷു 
                          ശക്തിരൂപേണ സംസ്ഥിതാ 
                          നമസ്തസ്യൈ നമസ്തസ്യൈ

                          നമസ്തസ്യൈ നമോ നമ:"


               ചെട്ടികുളങ്ങര ക്ഷേത്രത്തിൽ നിന്നും ഉദ്ദേശം രണ്ടു മൈൽ തെക്ക് കിഴക്കായി കൊയ്പള്ളികാരാഴ്മ ക്ഷേത്രം സ്ഥിതി ചെയുന്നു. ഒരിക്കൽ ഈരേഴതെക്ക് കരയിലെ ചെമ്പോലിൽ കുടുംബത്തിലെ പ്രധാനിയും അദ്ദേഹത്തിന്റെ നാലഞ്ച് സ്നേഹിതന്മാരും കൂടി കൊയ്പള്ളികാരാഴ്മ ക്ഷേത്രത്തിൽ ഉത്സവം കാണാൻ പോയി. ഏതോ കാരണവശാൽ അവർ ക്ഷേത്രത്തിൽ വെച്ച് അവഹേളിക്കപ്പെട്ടുവന്നു പറയപ്പെടുന്നു. അപമാനഭാരത്താൽ അവർ തിരുച്ചുപോരുകയും തൽപ്രേരണയെന്നോണം ഇവിടെ ഒരു ഭഗവതിക്ഷേത്രം നിർമിക്കണമെന്ന ഉത്സാഹത്തോടെ നിശ്ചയിച്ചുറപ്പിക്കുകയും ചെയ്തു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഒരു ശുഭദിനത്തിൽചെമ്പോലിൽ കുടുംബനാഥന്റെ നേത്രുത്വത്തിൽ പുതുപ്പുരക്കൽ, ചെറുമാളിക്കൽ, മണ്ടാട്ടെതു, മേചേരിൽ എന്നീ കുടുംബങ്ങളിലെ കാരണവന്മാർ ഉൾപെടുന്ന ഒരു ചെറിയ സംഘം തീർതഥാടനയാത്ര പുറപെട്ടു.

            അനവധി പുണ്യക്ഷേത്രങ്ങൾ സന്ദർശിച്ച് അവസാനം അവർ കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിലെത്തി. വൃതാനുഷ്ടാനത്തോടുകൂടി അവിടെ ഭജനമിരുന്ന അവർക്ക് ദേവിയുടെ സ്വപ്നദർശനം ഉണ്ടായി. അടുത്ത ദിവസം വെളിച്ചപ്പാട് തുള്ളി ഒരു വാള് അവരെ ഏല്പിച്ചു. താമസിയാതെ ദേവിയുടെ സാന്നിധ്യം ചെട്ടികുളങ്ങരയിൽ ഉണ്ടാകുമെന്നതിനുള്ള സൂചനകൾ അവർക്ക് ലഭിക്കുമെന്ന് അരുളപ്പാടുണ്ടായി. പിന്നീടവർ സസന്തോഷം നാട്ടി ലേക്ക് മടങ്ങി.

           ദിവസങ്ങൾ പിന്നിട്ടു. ആയിടെ ഒരു രാത്രി വളരെ വൈകിയപ്പോൾ ചെട്ടികുളങ്ങരയ്ക്കടുത്ത പ്രദേശമായ കരിപ്പുഴയിലെ കടത്തുവള്ളക്കാരൻ അന്നത്തെ ജോലിയെല്ലാം അവസാനിപ്പിച്ച് വീട്ടിലേക്കു പോകുവാൻ തുടങ്ങുന്ന അവസരത്തിൽ, ഒരു പ്രൌഡസ്ത്രീ അയാളെ തോടിന്റെ മറുകരയിൽനിന്നും ഉറക്കെ വിളിക്കുന്നത് കേട്ടു. അയാൾ വള്ളവുമായി മറുകരയെത്തി
അവരെ വള്ളത്തിൽ കയറ്റി ഇക്കരെ ഇറക്കി, ഏകാകിനിയായിരുന്ന അവരോട് അസമയത്ത് എങ്ങോട്ട് പോകുകയാണെന്ന് കടത്തുകാരൻ ചോദിച്ചു. ചെട്ടികുളങ്ങരയ്ക്കാണെന്നു ആയിരുന്നു മറുപടി. താനും അങ്ങോട്ട് തന്നെ എന്ന് പറഞ്ഞ് അയാൾ അവരെ അനുഗമിച്ചു. ഇന്ന് പുതുശ്ശേരിയിൽ ദേവിക്ഷേത്രം സ്ഥിതിചെയുന്ന സ്ഥലത്ത് ഒരു വലിയ ആഞ്ഞിലി നില്പുണ്ടായിരുന്നു. നടന്ന്ക്ഷീണിച്ചതിനാൽ സ്ത്രീ ആഞ്ഞലിയുടെ ചുവട്ടിൽ വിശ്രമിച്ചു. കൂടെയുണ്ടായിരുന്ന വള്ളക്കാരൻ സ്ത്രീ ഇരുന്ന പറമ്പിന്റെ നേരേ പടിഞ്ഞാറേ വീട്ടിൽ ചെന്ന് കുറച്ചു ആഹാരം വാങ്ങിക്കൊണ്ടുവന്ന് കൊടുത്തു . രണ്ടു പേരും അത് ഭക്ഷിച്ച്, രാത്രിയിൽ മരച്ചുവട്ടിൽ വിശ്രമിച്ചു. വള്ളക്കാരൻ വെളുപ്പിന് ഉണർന്ന് നോക്കിയപ്പോൾ സ്ത്രീയെ അവിടെയെങ്ങും കണ്ടില്ല!!!!

               ഈ അദ്ഭുതസംഭവം നടന്നതിന്റെ പിറ്റേന്ന് ചെട്ടികുളങ്ങരക്ഷേത്രം നിൽക്കുന്ന സ്ഥലത്തിന്റെ തെക്കേവശത്തുള്ള ബ്രാഹ്മണഗൃഹത്തിന്റെ മേൽപുരയിൽ മേച്ചിൽപണി നടന്നുകൊണ്ടിരിക്കുകയായിരുന്നു. പുരകെട്ടുകാരുടെ ഉച്ചഭക്ഷണത്തിനിടയിൽ ഒരു പ്രൌഡസ്ത്രീ വന്ന് തനിക്കുകൂടി കുറച്ചു ഭക്ഷണം തരണമെന്ന് ആവശ്യപ്പെട്ടു. അന്നേരം ആരോ ഒരാൾ ഒരു ഓലക്കാൽ എടുത്തു വളച്ചുകെട്ടി താഴെവെച്ച് അതിൽ ഒരു ഇലയും വെച്ച്, അതിൽ നിറയെ കഞ്ഞി വിളമ്പി കൊടുത്തു. മുതിരപ്പുഴുക്കും അസ്ത്രവും ആയിരുന്നു കഞ്ഞിക്കു കൂട്ടാൻ. സുഖമായി ഭക്ഷണം കഴിച്ചശേഷം ഇലയും എടുത്തുകൊണ്ട് സ്ത്രീ വടക്കുഭാഗത്തേക്ക് നടന്ന് നീങ്ങി അപ്രത്യക്ഷമാകുന്നതും, ഒപ്പം അതേ സ്ഥാനത്തുനിന്ന് ഏതോ ഒരു ദിവ്യ തേജസ്സ് ബഹിർഗമിക്കുന്നതും ഇല്ലത്തെ അന്തർജ്ജനം കാണുകയുണ്ടായി. പെട്ടെന്ന് അവർ ബോധരഹിതയാവുകയും ചെയ്തു. ബോധം വീണ്ടുകിട്ടിയതോടെ അവർ തനിക്കുണ്ടായ അനുഭവം മറ്റുള്ളവരെ ധരിപ്പിച്ചു.

              അതേസമയം, കൊടുങ്ങല്ലൂരിൽനിന്നും മടങ്ങിയെത്തിയവർക്ക് തലേന്ന് രാത്രി ദേവിയുടെ സ്വപ്നദർശനമുണ്ടായത്രേ!! സംഭവപരമ്പരകളുടെ വെളിച്ചത്തിൽ പ്രസിദ്ധ ജ്യോത്സ്യന്മാരെ വരുത്തി പ്രശ്നം വെപ്പിച്ചതിൽ ചെട്ടികുളങ്ങരയിൽ ദേവിസാന്നിദ്ധ്യം ഉണ്ടായതിന്റെ സൂച്ചനകളാണിതെല്ലാമെന്നും ഉടനെതന്നെ ക്ഷേത്രം പണിയും പ്രദിഷ്ടാകര്മങ്ങളും നടത്തേണ്ടതാണെന്നും തെളിഞ്ഞു. അതനുസരിച്ച് ദേശക്കാർ ഒത്തുചേർന്ന് പ്രവർത്തിചതിന്റെ ഫലമായി അധികം താമസിയാതെ ക്ഷേത്രനിർമാണവും പ്രദിഷ്ടാകർമവും അനായാസേന നിർവഹിക്കാൻ സാധിച്ചു. ചെട്ടികുളങ്ങര ദേവിയുടെ അനുഗ്രഹം ഒന്നുകൊണ്ടുമാത്രമാണ് മഹത്തായ കാര്യം ഇത്രയും ഭംഗിയായി നടന്നത് എന്ന് പൂർണമായി വിശ്വസിക്കുന്നവരാണ് ഇന്നാട്ടുകാർ..........


                                                                                                              Contd……….

                           www.chettikulangarabhairavisamiti.blogspot.com
                           www.facebook.com/chettikulangarabhairavi
                           www.plus.google.com/chettikulangarabhairavi 
                           email: chettikulangarabhairavi@gmail.com

             Image result for chettikulangara bhagavathy temple

No comments:

Post a Comment