Thursday 25 February 2016

" ചെട്ടികുളങ്ങര ഭഗവതി തിരുമഹിമ " - PART- 5 കെട്ടുകാഴ്ചയും ഉത്സവങ്ങളും:- കുത്തിയോട്ടം:-


                                    



         " ചെട്ടികുളങ്ങര ഭഗവതി തിരുമഹിമ " - PART- 5


                  കെട്ടുകാഴ്ചയും ഉത്സവങ്ങളും:-


                “യാ ദേവി സർവ ഭൂതേഷു
                  മാതൃരൂപേണ സംസ്ഥിതാ
                  നമസ്തസ്യൈ നമസ്തസ്യൈ
                  നമസ്തസ്യൈ നമോ നമ:"…


                                 കുത്തിയോട്ടം:-


            കുംഭ ഭരണി ദിവസം അമ്മയുടെ പിറന്നാളായി ആഘോഷിക്കുന്നു. ഇവിടെ നടന്നുവരുന്ന കെട്ടുകാഴ്ച ഉത്സവം ചരിത്ര പ്രസിദ്ധമാണ്. അന്നേദിവസം പുലർച്ചെ മുതൽ തന്നെ ക്ഷേത്രത്തിലേക്ക് "കുത്തിയോട്ടം" വന്നുകൊണ്ടിരിക്കും. ദേവി ക്ഷേത്രങ്ങളിലും കാവുകളിലും ഉത്സവത്തോടനുബന്ധിച്ചു നടത്തപ്പെടുന്ന അനുഷ്ടാന-ക്ഷേത്രകലയാണ് കുത്തിയോട്ടം. അതി പുരാതനമായ ചടങ്ങിന്റെ തുടക്കം കുറിച്ചത് ഇവിടെയാണെന്ന് പഴമക്കാർ പറയുന്നു. കേരളത്തിൽ പല സ്ഥലങ്ങളിലും കുത്തിയോട്ടം നടത്തപ്പെട്ടിരുന്നതായി പറയപ്പെടുന്നുണ്ടെങ്കിലും കൂടുതലായും ചെട്ടികുളങ്ങരകെട്ടുകാഴ്ചയുടെ ഭാഗമായിട്ടാണ് ഇത് അറിയപ്പെടുന്നത്. അതിപുരാതനമായ ചെട്ടികുളങ്ങര കെട്ടുകാഴ്ചയോടൊപ്പം നരബലി സങ്കൽപത്തിൽ നൃത്താവിഷ്കരണരൂപത്തിൽ നടത്തപ്പെടുന്ന അനുഷ്ടാനകലയായിട്ടാണ് കുത്തിയോട്ടം വർണ്ണിക്കപ്പെട്ടിരിക്കുന്നത്. "ചെട്ടികുളങ്ങര മാധവിഅമ്മക്ക് എട്ടുവയസ്സിലെ കുത്തിയോട്ടം" എന്ന പാട്ടിന്റെ ഭാഗം പ്രസിദ്ധമാണ്.
കുത്തിയോട്ടത്തിനു വേണ്ടി ശിവരാത്രി ദിവസം ചുവട് ചവിട്ടാരംഭിക്കുന്നു. പരിചയ സമ്പന്നരായ ആശാൻ മാരാണ് അതിനു പരിശീ ലനം നൽകുന്നത്. 8 വയസ്സ് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികളെയാണ് കുത്തിയോട്ടത്തിന് തെരഞ്ഞെടുക്കുന്നത്. കുത്തിയോട്ട വീടുകളിൽ അന്നദാനവും നടത്തപ്പെടുന്നു.
ഭരണി ദിവസം രാവിലെ കുത്തിയോട്ടത്തിനു പരിചയിപ്പിച്ച ബാലന്മാരെ വെള്ളിയോ സ്വർണ്ണമോ കൊണ്ടുള്ള കമ്പി (നൂല് ) കൊണ്ട് ചൂരൽ മുറിയിപ്പിച്ച ശേഷം മുടുവ്, കച്ചപ്പുറം, മാലകൾ മുതലായ ആഭരണങ്ങൾ അണിയിച്ചു, മുത്തുക്കുട, പാണ്ടിവാദ്യം, മുതലായ മേളങ്ങളോട് കൂടി കുത്തിയോട്ടപ്പാട്ടും പാടി അമ്പലത്തിലേക്ക് കൊണ്ടുവരുന്നു. കുത്തിയോട്ട വരവും അമ്പലത്തിൽ വന്ന് ഭഗവതിയുടെ തിരുമുൻപിൽ ചുവട് ചവുട്ടിപ്പിക്കലും കാണേണ്ട കാഴ്ച തന്നെയാണ്........

                                                                           Contd…..6

www.chettikulangarabhairavisamiti.blogspot.com
www.plus.google.com/chettikulangarabhairavi
www.facebook.com/chettikulangarabhairavi
email: holistichealing11@gmail.com

                                                        


No comments:

Post a Comment