Tuesday 16 February 2016

" ചെട്ടികുളങ്ങര ഭഗവതി തിരുമഹിമ " - (Part-1)


                                        Image result for chettikulangara bhagavathy temple

" ചെട്ടികുളങ്ങര ഭഗവതി തിരുമഹിമ " - (Part-1)


യാ ദേവി സർവ ഭുതേഷു 

ശക്തി രൂപേണ സംസ്ഥിതാ 

നമസ്തസ്യൈ നമസ്തസ്യൈ 

നമസ്തസ്യൈ നമോ നമ:"


തിരുവിതാംകൂറിലെ പ്രാമുഖ്യമേറിയ ദേവിക്ഷേത്രങ്ങളിൽ പഴമകൊണ്ടും പെരുമകൊണ്ടും പ്രഥമസ്ഥാനമാണ് ചെട്ടികുളങ്ങര 
ദേവിക്ഷേത്രതിനുള്ളത്. ഭക്തജനങ്ങളുടെ സർവാഭീഷ്ടങ്ങളും സാധിച്ചുകൊടുത്തുകൊണ്ട് വാണരുളുന്ന ചെട്ടികുളങ്ങര ജഗദംബികയുടെ മുന്നിൽ ജാതി-മത-ചിന്തകൾക്കതീതമായി സർവരും ഒന്നിക്കുന്നു. അന്യദേശങ്ങളിൽ നിന്ന് പോലും അസങ്ഖ്യം ഭക്തജനങ്ങൾ ഇവിടെഎത്തി ഭഗവതിയുടെ അനുഗ്രഹാശിസുകൾ ഏറ്റുവാങ്ങുന്നു.

ആലപ്പുഴക്കും കൊല്ലത്തിനും ഇടയിൽ നാഷനൽ ഹൈവേ 47- കായംകുളത്തിനും-മാവേലിക്കരക്കും 7 കി .മീ അകലത്തിലാണ് ചെട്ടികുളങ്ങര ക്ഷേത്രം സ്ഥിതിചെയുന്നത്..

ആലപ്പുഴ ജില്ലയിൽ മാവേലിക്ക താലൂക്കിൽപെട്ട ക്ഷേത്രം ഉൾപെടുന്ന പ്രദേശം ചെട്ടികുളങ്ങര എന്ന പേരിൽതന്നെ അറിയപ്പെടുന്നത് അന്നത്തെ സമൂഹം ക്ഷേത്രമഹത്വം പണ്ടേതന്നെ അങ്ങീകരിചിരുന്നു എന്നതിന് തെളിവാണ്.. തെങ്ങിൻ തോപ്കളാലും നെല്പാടങ്ങളാലും പ്രകൃതിമനോഹരമായ കൊച്ചു ഗ്രാമത്തിന്റെ മധ്യേ ഒരു തൊടുകുറി പോലെ വിലസുന്ന ക്ഷേത്രം ആരുടെയും ശ്രദ്ധയെ സമാകർഷിക്കും.

ക്ഷേത്രഭരണം :- 

ക്ഷേത്രത്തിന്റെ ഭരണചുമതല വഹിക്കുന്നത് തിരുവിതാങ്കൂർ ദേവസ്വം ബോർഡ് ആണ്. സമീപ പ്രദേശത്തെ 13 കരകളിലെ ദേശക്കാരുടെ പ്രാധിനിത്യം ദേവി ക്ഷേത്രനടത്തിപ്പിന്റെ മുഴുവൻ മേഖലയിലും സുപ്രധാന പങ്കു വഹിക്കുന്നു. നടവരവിന്റെ കാര്യത്തിൽ ക്ഷേത്രം ലോകപ്രസിദ്ധമായ ശബരിമല അയ്യപ്പക്ഷേത്രതിനൊപ്പം എത്തി നില്കുന്നു. ശബരിമലയിലെ വെള്ള നിവേദ്യത്തിനുള്ള അരി ക്ഷേത്രത്തിലെ നടവരവിൽനിന്നാണ് അധികവും ലഭിക്കുന്നത്.

                                                       .........contd.....


   www.chettikulangarabhairavisamiti.blogspot.com

                             www.facebook,com/chettikulangarabhairavi

                             Email: chettikulangarabhairavi@gmail.com

                             www.plus.google.com/chettikulangarabhairavi

             Image result for chettikulangara bhagavathy temple

No comments:

Post a Comment