Monday 29 February 2016

ഏവർക്കും സന്തോഷകരമായ ഒരു മാർച്ച്‌ മാസവും കുംഭഭരണി ആശംസകളും നേരുന്നു




                                             ഏവർക്കും സന്തോഷകരമായ
                                                     ഒരു മാർച്ച്‌ മാസവും
                                    കുംഭഭരണി ആശംസകളും നേരുന്നു .....

                                                     സ്നേഹാദരങളോടെ,
         ചെട്ടികുളങ്ങര ഭൈരവി കുത്തിയോട്ട കലാ സമിതി പ്രവർത്തകർ





Sunday 28 February 2016

" ചെട്ടികുളങ്ങര ഭഗവതി തിരുമഹിമ " - PART- 6 - “കുതിരമൂട്ടിൽ കഞ്ഞി:”-








             " ചെട്ടികുളങ്ങര ഭഗവതി തിരുമഹിമ " - PART- 6



                “കുതിരമൂട്ടിൽ കഞ്ഞി:”-


          “യാ ദേവി സർവ ഭൂതേഷു
            ശാന്തിരൂപേണ സംസ്ഥിതാ
            നമസ്തസ്യൈ നമസ്തസ്യൈ
            നമസ്തസ്യൈ നമോ നമ:"…

ചെട്ടികുളങ്ങര ക്ഷേത്രത്തിനോടനുബന്ധിച്ചുള്ള മറ്റൊരു വഴുപാടാണ് കുതിരമൂട്ടിൽ കഞ്ഞി. കുംഭ ഭരണി ദിവസം ക്ഷേത്രത്തിലേക്ക് കൊണ്ടുവരാനുള്ള കുതിരകെട്ടാരംഭിക്കുന്നത് ശിവരാത്രി ദിവസമാണ്. ശിവരാത്രി ദിവസo മുതൽ അശ്വതി വരെ കുതിരയും തേരും കെട്ടുന്നവർക്ക് കുതിരയുടെയും തേരിന്റെയും ചുവട്ടിൽവെച്ച് കഞ്ഞിസദ്യ നടത്താറുണ്ട്. വിവിധ വിഭവങ്ങളോട് കൂടിയാണ് കഞ്ഞിസദ്യ നടത്തുന്നത്.. മുതിര പുഴുക്ക് അതിൽ പ്രധാനമായ ഒരു വിഭവമായിരിക്കും. ഭഗവതി ആദ്യം ചെട്ടികുളങ്ങരെ വന്നപ്പോൾ കഴിച്ച ആഹാരത്തിന്റെ സ്മരണയെ നിലനിർത്താനാണ് കഞ്ഞി സദ്യ നടത്തുന്നത് എന്ന് പറഞ്ഞു വരുന്നു. "കുതിരമൂട്ടിലെ കഞ്ഞി" ജാതി-മത- പ്രായഭേദമെന്യേ എല്ലാവരും വാങ്ങിക്കഴിക്കാറുണ്ട്. ഓരോ കാര്യ സാധ്യത്തിനു വേണ്ടി നേർച്ചയായി കുത്തിയോട്ടവും കുതിര മൂട്ടിൽ കഞ്ഞിയും നടത്തിവരുന്നു.. അതുമൂലം പലർക്കും പല അദ്ഭുതകരങ്ങളായ അനുഭവങ്ങളുണ്ടായിട്ടുണ്ട്.

                                                  (തുടരും)
.
www.chettikulangarabhairavisamiti.blogspot.com
www.plus.google.com/chettikulangarabhairavi
www.facebook.com/chettikulangarabhairavi
email: chettikulangarabhairavi@gmail.com





Thursday 25 February 2016

"കുത്തിയോട്ട വഴുപാട്‌ ക്ഷണപത്രിക" , ചെട്ടികുളങ്ങര ഭൈരവി കുത്തിയോട്ട കലാ സമിതി, ചെട്ടികുളങ്ങര

    

                                        


                   "കുത്തിയോട്ട വഴുപാട്ക്ഷണപത്രിക"

 

'അമ്മേ ശരണം ദേവി ശരണം ചെട്ടികുളങ്ങര അമ്മേ ശരണം '

 

“”കുത്തിയോട്ടത്തിന്റെ ഈരടികൾ കേൾക്കാൻ        

   കുംഭഭരണി  ദിനമടുത്തൂ .............

   മാധവി അമ്മതൻ പാദത്തിൽ അർപ്പിക്കും

  "ഭൈരവി സമിതി" കുത്തിയോട്ടം...””

 

ഭക്തജനങ്ങളെ,

 

ചെട്ടികുളങ്ങര ഭൈരവി കുത്തിയോട്ട കലാ സമിതി യുടെ നേത്രുത്വത്തിൽ നടത്തപ്പെടുന്ന വർഷത്തെ      "വഴുപാട്കുത്തിയോട്ടം"      ഈരേഴവടക്ക് കുതിരച്ചുവടിനു സമീപം 2016 മാർച്ച്‌  7 (1191 കുംഭം 23)  തിങ്കളാഴ്ച  'ശിവരാത്രി ' നാൾ മുതൽ സമാരംഭിക്കുകയായി..

പുണ്യയജ്ഞവേദിയിലേക്ക് അമ്മയുടെ ഭക്തജനസഹസ്രങ്ങളെ ദേവിനാമത്തിൽ സർവാത്മനാ  സ്വാഗതം ചെയ്തു കൊള്ളുന്നു.

 

                                     വിനയപുരസരം,

 

ചെട്ടികുളങ്ങര ഭൈരവി കുത്തിയോട്ട കലാ  സമിതി,

 

ചെട്ടികുളങ്ങര . മാവേലിക്കര-690103, ആലപ്പുഴകേരള.


          www.chettikulangarabhairavisamiti.blogspot.com

                         www.facebook.com/chettikulangarabhairavi
                       www.plus.google.com/chettikulangarabhairavi
                         email: cheittikulangarabhairavi@gmail.com

                                                         

 

" ചെട്ടികുളങ്ങര ഭഗവതി തിരുമഹിമ " - PART- 5 കെട്ടുകാഴ്ചയും ഉത്സവങ്ങളും:- കുത്തിയോട്ടം:-


                                    



         " ചെട്ടികുളങ്ങര ഭഗവതി തിരുമഹിമ " - PART- 5


                  കെട്ടുകാഴ്ചയും ഉത്സവങ്ങളും:-


                “യാ ദേവി സർവ ഭൂതേഷു
                  മാതൃരൂപേണ സംസ്ഥിതാ
                  നമസ്തസ്യൈ നമസ്തസ്യൈ
                  നമസ്തസ്യൈ നമോ നമ:"…


                                 കുത്തിയോട്ടം:-


            കുംഭ ഭരണി ദിവസം അമ്മയുടെ പിറന്നാളായി ആഘോഷിക്കുന്നു. ഇവിടെ നടന്നുവരുന്ന കെട്ടുകാഴ്ച ഉത്സവം ചരിത്ര പ്രസിദ്ധമാണ്. അന്നേദിവസം പുലർച്ചെ മുതൽ തന്നെ ക്ഷേത്രത്തിലേക്ക് "കുത്തിയോട്ടം" വന്നുകൊണ്ടിരിക്കും. ദേവി ക്ഷേത്രങ്ങളിലും കാവുകളിലും ഉത്സവത്തോടനുബന്ധിച്ചു നടത്തപ്പെടുന്ന അനുഷ്ടാന-ക്ഷേത്രകലയാണ് കുത്തിയോട്ടം. അതി പുരാതനമായ ചടങ്ങിന്റെ തുടക്കം കുറിച്ചത് ഇവിടെയാണെന്ന് പഴമക്കാർ പറയുന്നു. കേരളത്തിൽ പല സ്ഥലങ്ങളിലും കുത്തിയോട്ടം നടത്തപ്പെട്ടിരുന്നതായി പറയപ്പെടുന്നുണ്ടെങ്കിലും കൂടുതലായും ചെട്ടികുളങ്ങരകെട്ടുകാഴ്ചയുടെ ഭാഗമായിട്ടാണ് ഇത് അറിയപ്പെടുന്നത്. അതിപുരാതനമായ ചെട്ടികുളങ്ങര കെട്ടുകാഴ്ചയോടൊപ്പം നരബലി സങ്കൽപത്തിൽ നൃത്താവിഷ്കരണരൂപത്തിൽ നടത്തപ്പെടുന്ന അനുഷ്ടാനകലയായിട്ടാണ് കുത്തിയോട്ടം വർണ്ണിക്കപ്പെട്ടിരിക്കുന്നത്. "ചെട്ടികുളങ്ങര മാധവിഅമ്മക്ക് എട്ടുവയസ്സിലെ കുത്തിയോട്ടം" എന്ന പാട്ടിന്റെ ഭാഗം പ്രസിദ്ധമാണ്.
കുത്തിയോട്ടത്തിനു വേണ്ടി ശിവരാത്രി ദിവസം ചുവട് ചവിട്ടാരംഭിക്കുന്നു. പരിചയ സമ്പന്നരായ ആശാൻ മാരാണ് അതിനു പരിശീ ലനം നൽകുന്നത്. 8 വയസ്സ് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികളെയാണ് കുത്തിയോട്ടത്തിന് തെരഞ്ഞെടുക്കുന്നത്. കുത്തിയോട്ട വീടുകളിൽ അന്നദാനവും നടത്തപ്പെടുന്നു.
ഭരണി ദിവസം രാവിലെ കുത്തിയോട്ടത്തിനു പരിചയിപ്പിച്ച ബാലന്മാരെ വെള്ളിയോ സ്വർണ്ണമോ കൊണ്ടുള്ള കമ്പി (നൂല് ) കൊണ്ട് ചൂരൽ മുറിയിപ്പിച്ച ശേഷം മുടുവ്, കച്ചപ്പുറം, മാലകൾ മുതലായ ആഭരണങ്ങൾ അണിയിച്ചു, മുത്തുക്കുട, പാണ്ടിവാദ്യം, മുതലായ മേളങ്ങളോട് കൂടി കുത്തിയോട്ടപ്പാട്ടും പാടി അമ്പലത്തിലേക്ക് കൊണ്ടുവരുന്നു. കുത്തിയോട്ട വരവും അമ്പലത്തിൽ വന്ന് ഭഗവതിയുടെ തിരുമുൻപിൽ ചുവട് ചവുട്ടിപ്പിക്കലും കാണേണ്ട കാഴ്ച തന്നെയാണ്........

                                                                           Contd…..6

www.chettikulangarabhairavisamiti.blogspot.com
www.plus.google.com/chettikulangarabhairavi
www.facebook.com/chettikulangarabhairavi
email: holistichealing11@gmail.com

                                                        


Wednesday 24 February 2016

" ചെട്ടികുളങ്ങര ഭഗവതി തിരുമഹിമ " - PART- 4: പറയിടീൽ :-




         " ചെട്ടികുളങ്ങര ഭഗവതി തിരുമഹിമ " - PART- 4:

                                         പറയിടീൽ :-

                    “യാ ദേവി സർവ ഭുതേഷു
                      വിദ്യാരൂപേണ സംസ്ഥിതാ
                      നമസ്തസ്യൈ നമസ്തസ്യൈ
                      നമസ്തസ്യൈ നമോ നമ:"…

ക്ഷേത്രത്തിന്റെ വരുമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചെറിയ തോതിൽ തുടങ്ങിയ ഭഗവതിയുടെ ഭക്തജന ഭവന സന്ദർശനവും പറയിടീലും ഇന്നു വലിയ തോതിലുള്ള ഒരു വരുമാനമാർഗമായി മാറിയിരിക്കുകയാണ്. പതിനയ്യായിരം പറയിലധികം നെല്ല് പ്രതിവർഷം ഇനത്തിൽ വരുമാനമുണ്ട്. ഭഗവതി വീടുകളിൽ എഴുന്നെള്ളുംപോൾ നിറപറ കൊടുക്കുക എന്നത് ഒരു വലിയ വഴിപാടായിട്ടാണ് ഭക്തജനങ്ങൾ കരുതുന്നത്. ചില ഭവനങ്ങളിൽ അൻപൊലിയും ഇറക്കിപൂജയും നടത്താറുണ്ട്. ഇതോടൊക്കെ ബന്ധപ്പെടുത്തി നെല്ല്, അരി, അവൽ, മലർ, പഴം തുടങ്ങിയവയുടെ നിറപറയും അർപിക്കപ്പെടുന്നു.

തണ്ടിൽ "ജീവിത"യിലാണ് ഭഗവതിയെ എഴുന്നെള്ളിക്കുന്നത്. അതിനകമ്പടി സേവിക്കുന്നവർക്കും മറ്റും, പറയിടീൽ നടക്കുന്ന ചില ഭവനങ്ങളിൽ ഭക്ഷണവും കൊടുക്കാറുണ്ട്. അകമ്പടിക്കാരിൽ മേളക്കാർ, വിളക്ക്, മെഴുവട്ടം, പീഠം, തുടങ്ങിയവ എടുക്കുന്നവർക്കും "ജീവിത"യെടുക്കുന്ന ബ്രാഹ്മണൻമാർക്കും മറ്റും, പറ കൊടുക്കുന്ന ഗൃഹനാഥൻ ദക്ഷിണ കൊടുക്കുന്ന പതിവും പണ്ട് മുതലേ ഉള്ളതാണ്. മകരഭരണിക്കു ശേഷം ഭഗവതി പറയ്ക്കെഴുന്നെള്ളിത്തുടങ്ങുംപോൾ മുതൽ മീനഭരണിയുടെ അശ്വതിനാൾവരെ നാട്ടുകാർ ഉത്സവലഹരിയിലാണ്. ജാതി-മത ചിന്തകൾക്കതീതമായി ജനങ്ങൾ പറകൊടുക്കുവാൻ സന്നദ്ധരാകുന്ന കാഴ്ച മറ്റെവിടെയെങ്കിലും കാണാൻ കഴിയുമോ എന്ന് തോന്നുന്നില്ല.

ഭഗവതി പ്രദേശത്തിന്റെതാണ്. നാടിന്റെയും നാട്ടാരുടേയും അമ്മയാണ്. അമ്മക്ക് മക്കൾ തുല്യരാണ്. മക്കൾ ഏത് മതക്കാരായാലും അവരുടെയെല്ലാം ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി നിലകൊള്ളുന്ന അമ്മ എഴുന്നെള്ളുംപോൾ, എല്ലാവരും കുമ്പിട്ടു രണ്ടു കൈയ്യുമെടുത്ത് അനുഗ്രഹം തേടുന്ന കാഴ്ച അനുഭൂതിദായകമാണ്. "അമ്മ എഴുന്നെള്ളുന്നു" എന്ന ഇന്നാട്ടുകാരുടെ വരവേൽപറിയിപ്പിൽ അവരുടെ ശകതമായ ഭക്തിയുടെ പ്രതിഭലനം കാണാൻ കഴിയും.

പറയ്ക്ക് പോകുന്നതിനുള്ള ദിവസങ്ങൾ ക്രമപ്പെടുത്തി നിശ്ചയിചിരിക്കുന്നതിനാൽ കൂടുതൽ ദിവസങ്ങൾ ഉപയോഗിക്കാൻ നിവൃത്തിയില്ല. കൂടുതൽ ആളുകൾ പറകൊടുപ്പാൻ സന്നദ്ധരാകുന്നുണ്ടെങ്കിലും സമയ പരിധി അതിന് അനുവദിക്കുന്നില്ല. അതേ കാരണത്താൽ, പണ്ടൊക്കെ ചില സ്ഥലങ്ങളിൽ നിന്നും എടുത്തിരുന്ന പറകൾ തുടർന്നും സ്വീകരിക്കാൻ കഴിയാത്ത സാഹചര്യമാണ്. ഇപ്പോൾ അവർക്കൊക്കെ ക്ഷേത്രത്തിൽ കൊണ്ടുവന്ന് ഭഗവതിയുടെ തിരുമുൻപിൽ പറ (നടപ്പറ) കൊടുക്കാൻ സൗകര്യപ്പെടുത്തിക്കൊണ്ട് ദേവസ്വത്തിൽ ഏർപ്പാടുകൾ ചെയ്തിട്ടുണ്ട്. ഇത്തരം അസംഖ്യം പറകൾ ക്ഷേത്രത്തിൽ വഴിപാടായി വന്നുകൊണ്ടിരിക്കുന്നു. അഹിന്ദുക്കളും ഇന്ന് പറ കൊടുക്കാൻ ഉത്സുകരാണ്.......


                                                                    (contd to Part-5)

                          

                        email: chettikulangarabhairavi@gmail.com


email: chettikulangarabhairavi@gmail.com