Saturday 22 April 2017

മധുരൈ മീനാക്ഷി ക്ഷേത്രം. ലോക വിസ്മയങ്ങളിൽ ഒന്ന്


Image result for images madurai meenakshi templeImage result for images madurai meenakshi temple

മധുര മീനാക്ഷി ക്ഷേത്രം

തമിഴ് നാട്ടിലെ മധുരയില് വൈഗൈ നദിക്ക് തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് മീനാക്ഷി സുന്ദരേശ്വര ക്ഷേത്രം അഥവാ മധുര മീനാക്ഷി ക്ഷേത്രം. (പാര്വതീദേവിയെ മീനാക്ഷിയായും, തന് പതി ഭഗവാന് ശിവശങ്കരനെ സുന്ദരേശനായും ഇവിടെ ആരാധിച്ചുവരുന്നു. മധുര ക്ഷേത്രസമുച്ചയത്തില് 14 ഗോപുരങ്ങള് ഉണ്ട്. ഇവയില് ഏറ്റവും വലുത് തെക്കേ ഗോപുരമാണ്. ഹൈന്ദവ ദേവതയായ പാര്വതിയുടെ ഒരു അവതാരമാണ് മീനാക്ഷി. മത്സ്യക്കണ്ണുള്ളവള് എന്നാണ് പേരിനര്ഥം. പാര്വതി ദേവിക്ക് പരമശിവനേക്കാള് പ്രാധാന്യം കല്പിക്കുന്ന ഭാരതത്തിലെ അപൂര്വ്വക്ഷേത്രങ്ങളില് ഒന്നാണ് മധുരൈ മീനാക്ഷി ക്ഷേത്രം. തിരു കല്യാണമാണ് ഇവിടുത്തെ പ്രധാന ഉത്സവം.

പുത്രകാമേഷ്ടിയാഗത്തിന്റെ ഫലമായി രണ്ടാം പാണ്ഡ്യരാജാവായ മാളവ്യധ്വജന്റെയും, ഭാര്യ കാഞ്ചന മാലയുടെയും മകളായി മീനാക്ഷി അവതരിച്ചു എന്നാണ് വിശ്വാസം. യാഗാഗ്നിയില് നിന്നും സംജാതയായ ദേവിക്ക് മൂന്നു സ്തനങ്ങള് ഉണ്ടായിരുന്നു. ഭാവി വരനെ ദേവി ദര്ശിക്കുന്ന നിമിഷം മൂന്നാം സ്തനം അപ്രത്യക്ഷമാകും എന്ന അശരീരി ദേവിയുടെ ജനനസമയയത്ത് കേള്ക്കുകയുണ്ടായി. പുത്രീഭാഗ്യത്താല് സന്തുഷ്ടനായ രാജവ് തന്റെ മകളെ തടാതകി എന്നു വിളിച്ചു. തടാതകിക്ക് 64 ശാസ്ത്രങ്ങളിലും പാണ്ഡിത്യം സിദ്ധിച്ചു. വിവാഹ പ്രായമായപ്പോള് കൈലാസത്തില് വെച്ച് തടാതകി ശിവനെ കാണാന് ഇടവന്നു. തത് നിമിഷം ദേവിയുടെ മൂന്നാം സ്തനം അപ്രത്യക്ഷമാകുകയുണ്ടായി. താന് ശിവന്റെ പത്നിയാകേണ്ടവളാണെന്നും, ദേവി പാര്വതിയുടെ അവതാരമായ മീനാക്ഷിയാണെന്നും തടാതകി തിരിച്ചറിഞ്ഞു.ശിവന്റെ കൂടെ മധുരയില് തിരിച്ചെത്തിയ മീനാക്ഷിയുടെ പട്ടാഭിഷേകവും തുടര്ന്ന് മീനാക്ഷിസുന്ദരേശ(ശിവന്) വിവാഹവും രാജാവ് നിശ്ചയിച്ചു.

ഭൂമിയിലെ ഏറ്റവും വലിയ ആഘോഷമായിരുന്നു മീനാക്ഷിസുന്ദരേശ്വര വിവാഹം. സര് ചരാചരങ്ങളും ഋഷീന്ദ്രന്മാരും ദേവതകളും മധുരയില് നടന്ന വിവാഹത്തില് പങ്കെടുത്തു. വിവാഹശേഷം ദേവീദേവന്മാര് വര്ഷങ്ങളോളം മധുര രാജ്യം ഭരിച്ചെന്നും, മീനാക്ഷിസുന്ദരേശ്വര രൂപത്തില് ക്ഷേത്രത്തില് കുടിക്കൊള്ളുന്നുവെന്നുമാണ് ഐതിഹ്യം. ദേവീദേവന്മാരുടെ വിവാഹം ക്ഷേത്രത്തില് വര്ഷംതോറും തിരു കല്ല്യാണം അഥവാ ചൈത്ര മഹോത്സവം ചിത്തിരൈ തിരുവിഴാ) എന്ന പേരില് ആഘോഷിക്കുന്നു.

മീനാക്ഷി ക്ഷേത്രത്തിലെ അത്ഭുതങ്ങള്‍! :::


മൂവയിരത്തഞ്ഞൂറോളം വര്ഷത്തെ പഴക്കമുള്ള മധുര മീനാക്ഷി ക്ഷേത്രം ലോകത്തിലെ തന്നെ വിസ്മയങ്ങളില്ഒന്നാണ്. പതിനഞ്ച് ഏക്കാറില്നിറഞ്ഞ് നില്ക്കുന്ന ക്ഷേത്ര സമുച്ഛയം അതിന്റെ 12 ഗോപുരങ്ങളാലും നാലായിരത്തി അഞ്ഞൂറോളം തൂണുകളാലും ഉയര്ന്ന് നില്ക്കുന്നത് കാണുമ്പോള്ദൈവ വിശ്വാസം ഇല്ലാത്ത ആളുകള്പോലും ഒന്ന് തൊഴുതുപോകും. മീനാക്ഷി ക്ഷേത്രത്തിൽ ഒരു രാത്രി എല്ലാദിവസവും രാത്രിയിൽ മീനാക്ഷി ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങുകൾ അവിശ്വാസികൾക്ക് പോലും കൗതുകം പകരുന്നതാണ്. നാമ മന്ത്രങ്ങളുടെ അകമ്പടിയോടേ സുന്ദരേശ്വര വിഗ്രഹം വഹിച്ചുക്കൊണ്ടുള്ള പ്രദക്ഷിണമാണ് ഏറെ സുന്ദരം. വെള്ളിയാഴ്ച ദിവസങ്ങൾ ഒഴികെയുള്ള ദിവസങ്ങളിൽ രാത്രി ഒൻപത് മണിക്കാണ് ചടങ്ങ് അരങ്ങേറുന്നത്. ഏപ്രിലിൽ ചില കാഴ്ചകൾ മീനാക്ഷി ക്ഷേത്രത്തിലെ പ്രശസ്തമായ ചിത്തിര ഉത്സവം അരങ്ങേറുന്നത് ഏല്ലാവർഷവും ഏപ്രിൽ മാസത്തിലാണ്. സുന്ദരേശ്വരനും മീനാക്ഷിയും തമ്മിലുള്ള വിവാഹമാണ് ഉത്സവത്തിലെ പ്രധാന ചടങ്ങ്. മൂന്ന് സ്തനങ്ങളുള്ള മീനാക്ഷി പർവതിയുടെ അവതരാമായി ജനിച്ച മീനാക്ഷിക്ക് മൂന്ന് സ്തനങ്ങൾ ഉണ്ടായിരുന്നു. ഭാവി വരനെ ദർശിച്ചയുടൻ മൂന്നാം സ്തനം ഇല്ലാതാകുമെന്ന് ഒരു അശരീരി ഉണ്ടായി. 64 കലകളിലും നൈപുണ്യം നേടിയ മീനാക്ഷി കൈലാസം സന്ദർശിച്ചപ്പോൾ ശിവനെ കാണാൻ ഇടയായി. ഉടൻ മൂന്നാം സ്തനം അപ്രത്യക്ഷമാകുകയും തന്റെ വരൻ ശിവനാണെന്ന് മനസിലാകുകയും ചെയ്ത മീനാക്ഷിക്ക് താൻ പാർവതിയുടെ അവതാരമാണെന്ന് വെളിപാടുണ്ടായി. മീനാക്ഷി കല്യാണം മധുരയിലെ വിശ്വാസ പ്രകാരം മീനാക്ഷി വിഷ്ണുവിന്റെ സഹോദരിയാണ്. മധുരയിൽ വച്ച് വിഷ്ണുവാണ് മീനാക്ഷി സുന്ദരേശ്വരനായ ശിവന് വിവാഹം നൽകിക്കൊടുത്തത്.

                         www.sakshalholistichealing.blogspot.com
                             email: holistichealing11@gmail.com

Image result for images madurai meenakshi templeImage result for images madurai meenakshi temple


No comments:

Post a Comment