Saturday 29 April 2017

ദക്ഷിണ



Image may contain: foodImage may contain: one or more people


                          ദക്ഷിണ

രുചിരപ്രജാപതിക്ക് ആകൂതി എന്ന ഭാര്യയിൽ ജനിച്ച പുത്രിയാണ് ''ദക്ഷിണ'' . ദക്ഷിണ ദേവി മഹാലക്ഷ്മിയുടെ അംശമാണ്. യജ്ഞപുരുഷനായ (യജ്ഞൻ) ഭഗവാൻ മഹാവിഷ്ണു ആണ് ദക്ഷിണയുടെ ഭർത്താവ്. ഇവരുടെ പുത്രനാണ് ഫലദൻ.
(
സത്കർമ്മങ്ങൾക്ക് ഫലം ഉണ്ടാകണമെങ്കിൽ ദക്ഷിണ വേണം)

ഹിന്ദുമതാചാരത്തിന്റെ പൂര്ത്തീകരണത്തില്ദക്ഷിണ എന്നാ വാക്കിന് മതിയായസ്ഥാനമുണ്ട്. ഏത് കര്മ്മത്തിന്റെയും അവസാനം ആചാര്യന് ദക്ഷിണ നല്കണം എന്നതാണ് വിധി. യജ്ഞപുരുഷനായ വിഷ്ണുവിന്റെ പത്നിയായ ദക്ഷിണാദേവിയെ സങ്കല്പ്പിച്ചാണ് നാം ദക്ഷിണ നല്കിവരുന്നത്. ദക്ഷിണ നല്കാത്ത ഒരു പൂജയും കര്മ്മവും ഫലപ്രാപ്തി കൈവരില്ല. ദക്ഷിണ നല്കാനായി എടുക്കുന്ന വെറ്റില ലക്ഷ്മീസ്വരൂപത്തെയും പാക്ക് കർമ്മം അഥവാ യജ്ഞപുരുഷനായും പണം (നാണയം )ഐശ്വര്യം അഥവാ ഫലപ്രാപ്തിയേയും സൂചിപ്പിക്കുന്നു. വെറ്റിലയുടെ തുമ്പ് , ആർക്ക്കൊടുക്കുന്നുവോ വ്യക്തിക്ക് നേരെപിടിച്ചാണ് ദക്ഷിണ നല്കേണ്ടത്. ദക്ഷിണ ഒരിക്കലും ചോദിച്ചു വാങ്ങുവാന്പാടില്ല.

മഹിമയേറിയതും മംഗളകരവുമായ വെറ്റിലയെ സുഭിക്ഷതയുടെ അടയാളമായിട്ടാണ് കണ്ടുവരുന്നത്. ഹൈന്ദവ ആഘോഷങ്ങള്‍,വിവാഹം, കെട്ടുനിറ, പൂജ എന്നിവയിൽ എല്ലാം വെറ്റില പ്രധാന പങ്കുവഹിക്കുന്നു. വാടിയതും കീറിയതുമായവെറ്റില ശുഭകാര്യങ്ങള്ക്ക് നല്ലതല്ല. അതുപോലെവെറ്റിലയും പാക്കും വലതു കൈയിലെ വാങ്ങാവു.ദക്ഷിണസമര്പ്പണത്തില്വെറ്റിലയും പഴുക്കടക്കയും നിര്ബന്ധമാണ്‌. മറ്റൊരു ഇലയ്ക്കുമില്ലാത്തഅനേകം പ്രത്യേകതകള്വെറ്റിലയ്ക്കുണ്ട്. ദക്ഷിണകൊടുക്കുമ്പോള്വെറ്റിലയുടെ ഞെട്ട് നമ്മുടെ നേര്ക്കായിരിക്കണം.

ഓർക്കുക കർമ്മം സഫലമാകണമെങ്കിൽ ദക്ഷിണ നിർബന്ധമാണ് .


                                      www.sakshalholistichealing.blogspot.com
                                          email : holistichealing.blogspot.com

No comments:

Post a Comment