Sunday 26 March 2017

ചെട്ടികുളങ്ങര ഭഗവതി തിരുമഹിമ - ഭാഗം – 10

Image result for chettikulangara templeImage result for chettikulangara temple

Image result for chettikulangara temple

                   ചെട്ടികുളങ്ങര ഭഗവതി തിരുമഹിമ - ഭാഗം – 10


                               അമ്മേ നാരായണ !! ദേവി നാരായണ !!!!
                                ലക്ഷ്മി നാരായണ !!  ഭദ്രേ നാരായണ !!!!



അശ്വതി ഉത്സവവും  കൊടുങ്ങല്ലൂർ യാത്രയും :



മീനമാസത്തിലെ അശ്വതി ഉത്സവവും ഏറ്റവും പ്രധാനപ്പെട്ടതാണ്. അന്ന് ക്ഷേത്രത്തിനു തെക്ക് ഈരേഴതെക്കരും, വടക്കു ഈരേഴ വടക്കരും പോളവിളക്കൊരുക്കും  കൂടാതെ ആപ്പിണ്ടി, തിരുപ്പന്തം, മുതലായവയും തയ്യാറാക്കും.   അന്ന് ചുറ്റുമുള്ള നാല് കരയിലും പറയിടീലിനു ഭഗവതിയെ എഴുന്നെള്ളിക്കും. പലയിടത്തും അൻപൊലിയും മറ്റുമുണ്ടാകും.തുടർന്ന് തെക്കേ വിളക്കിന്റെ  ചുവട്ടിൽ എഴുന്നെള്ളിച്ചിരുത്തും. കുറച്ചു സമയം 'സേവ' മുതലായ പരിപാടികൾ നടത്തിയ ശേഷം പോളവിളക്കോടുകൂടി സാഘോഷം ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിക്കുന്നു. . വടക്കെ വിളക്കിന്റെ ചുവട്ടിലും ഇതേ ചടങ്ങുകൾ ഉണ്ടായിരിക്കും.തുടർന്ന് ഭഗവതിയെ എഴുന്നെള്ളിച്ചു ക്ഷേത്രത്തിനു പ്രദക്ഷിണം വയ്ക്കും. പിന്നീട് ഭഗവതി അമ്മയെ കാണാൻ കൊടുങ്ങല്ലൂരിലേക്കു യാത്ര പോകുമെന്നാണ് വിശ്വാസംഭഗവതി നാട്ടുകാരോട് യാത്ര ചോദിക്കുന്ന രംഗം കാണേണ്ടത് തന്നെയാണ്. ആളുകൾ സസന്തോഷം ആർപ്പുവിളികളോടും വായ്ക്കുരവകളോടും കൂടി ഭഗവതിയെ യാത്ര ആക്കുന്നു. അങ്ങനെ അന്നത്തെ ഉത്സവചടങ്ങുകൾ അവസാനിക്കുന്നു ഉൽസവത്തോടനുബന്ധിച്ചു ബാലവിഭാഗത്തിന്റെ ഉത്സാഹത്തിൽ കുതിര, തേര് മുതലായവ കെട്ടിയുണ്ടാക്കി അശ്വതി ദിവസം ക്ഷേത്രത്തിൽ കൊണ്ടുവരാറുണ്ട്അതും ഏറ്റവും നല്ല കാഴ്ചയായി തീർന്നിരിക്കുകയാണ്. അടുത്ത ദിവസം ക്ഷേത്രത്തിൽ നട തുറക്കുന്നതല്ല. അന്ന് ഭഗവതി കൊടുങ്ങല്ലൂർ ആണെന്നാണ് സങ്കൽപം. ഭരണി ദിവസം വൈകി വെളുപ്പിന് ഭഗവതി വന്നു ചേരുമെന്നും അതിനു ചില സൂചനകൾ ലഭിക്കുമെന്നുമാണ് ഇന്നും ആളുകളുടെ വിശ്വാസം.


        വഴിപാടിനും ആരാധനക്കും വേണ്ടി നിരവധി ആളുകളാണ് ക്ഷേത്രത്തിൽ ഇപ്പോൾ  എത്തിക്കൊണ്ടിരിക്കുന്നത്. ഭഗവതിയുടെ അനുഗ്രഹം മൂലം പലർക്കും അത്ഭുതകരങ്ങളായ അനുഭവങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നുഅപസ്മാരം, ബാധോപദ്രവം  ഇവ മാറുവാനും സന്താനലാഭം, ധനലാഭം, ഉദ്യോഗലാഭം മുതലായവക്ക് വേണ്ടിയും ഇവിടെവന്നു പ്രാർഥിക്കുകയും വഴിപാടു നടത്തുകയും ചെയ്തുവരുന്നുചുരുക്കത്തിൽ ,ഭഗവതിയെക്കുറിച്ചുള്ള ഭയവും ഭക്തിയും അടിക്കടി വര്ധിച്ചുകൊണ്ടിരിക്കുന്നതായിട്ടാണ് കാണുന്നത്. ആത്മാർഥതയോടുകൂടി പ്രാർത്ഥിക്കുകയും അതിനാലുണ്ടാകുന്ന അനുഗ്രഹംമൂലം അഭിവൃദ്ധി പ്രാപിച്ചു  നല്ല ഒരു ജീവിതം നയിക്കാൻ തയ്യാറാവുകയും ചെയുന്ന പക്ഷം അത് നമ്മുടെ നാടിനും നാട്ടുകാർക്കും ഒരനുഗ്രഹമായിത്തീരുന്നതാണ്.    ഭക്തജനങ്ങളുടെ ശ്രദ്ധ വഴിക്ക് തിരിയട്ടെ എന്ന് പ്രാർഥിക്കുന്നു...

           ധർമ്മച്യുതി ബാധിച്ചിരിക്കുന്ന കലിയുഗത്തിൽ ഈശ്വരചിന്തയിലൂടെ മാത്രമേ മനുഷ്യന് മനശ്ശാന്തി കൈവരിക്കാൻ സാധിക്കുകയുള്ളൂ ....ദൃഷ്ടാന്തങ്ങൾ കാണിച്ചും അനുഭവങ്ങൾ കൊടുത്തും കലിയുഗവരദയായ ജഗദംബികയുടെ കരുണാകടാക്ഷങ്ങൾ നമ്മൾക്കേവർക്കും ചൊരിയുമാറാകട്ടെ!!!!!!

             ചെട്ടികുളങ്ങരയമ്മ ഏവരെയും അന്യഗ്രഹിക്കട്ടെ!!!!!!

             അമ്മേ ശരണം!! ദേവി ശരണം!!!! ചെട്ടികുളങ്ങര അമ്മേ ശരണം !!!!
                           
                                                - ശുഭം -

                             

                            email: holistichealing11@gmail.com
                                       chettikulangarabhairavi@gmail.com
                           www.sakshalholistichealing.blogspot.com

Image result for chettikulangara templeImage result for chettikulangara temple

No comments:

Post a Comment