Sunday 19 March 2017

ചെട്ടികുളങ്ങര ഭഗവതി തിരുമഹിമ - ഭാഗം - 9



Image result for chettikulangara templeImage result for chettikulangara temple



                             Image result for chettikulangara temple


                             ചെട്ടികുളങ്ങര ഭഗവതി തിരുമഹിമ - ഭാഗം - 9



                                      അമ്മേ നാരായണ !! ദേവി നാരായണ !!!!
                                      ലക്ഷ്മി നാരായണ !!  ഭദ്രേ നാരായണ !!!!



തോറ്റം പാട്ട് :  



ഭഗവതിയുടെ അനുഗ്രഹത്തിന് വേണ്ടി ഉത്സവദിവസങ്ങളിൽ നടത്തിവരുന്ന മറ്റൊരു പ്രധാന ചടങ്ങാണിത്. ഈരേഴതെക്ക് കരക്കാർ നടത്തുന്ന ഒന്നാം ഉത്സവ ദിവസം ഉരുളിച്ചവരവോടുകൂടി "ഭദ്രകാളിമുടി" എഴുന്നള്ളിച്ചു ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നു  "ഭദ്രകാളിമുടി" പാട്ടമ്പലത്തിൽ ഉപചാരപുരസ്സരം എഴുന്നെള്ളിച്ചിരുത്തി അതിനുമുന്പിൽ ആവശ്യം വേണ്ട ഒരുക്കങ്ങൾ വെച്ചശേഷം പാട്ടിന് തയ്യാറായി  വന്നിട്ടുള്ള കുറുപ്പന്മാർ പാട്ടു നടത്തുന്നു. അവരുടെ വേഷവും പാടുന്ന രീതിയും പഴയ മാതൃകയിൽത്തന്നെയാണ്  ഇന്നും തുടർന്ന് വരുന്നത്. ദിവസം മൂന്ന് തവണ പാട്ടു നടത്തണമെന്നാണ് ആചാരം.. "ദാരികാവധം". "ബാലകനുണ്ടായ കഥ" എന്നിവയാണ് പാട്ടുകളുടെ ഇതിവൃത്തം. ദേവീസ്തുതികൾക്കാണ് പാട്ടുകളിൽ പ്രമുഖ്യം നൽകുന്നത്.  കുഞ്ഞുങ്ങൾക്ക് പനി , പക്ഷിബാധ, മുതലായ രോഗങ്ങൾ വരാതിരിക്കാൻ അവരെ കൊണ്ടുവന്ന് പാട്ടു കേൾപ്പിക്കുന്നതും വെറ്റില, പുകയില ഉൾപ്പെടെ പാട്ടാശാന്മാർക്കു ദക്ഷിണ കൊടുപ്പിക്കുന്നതും പതിവാണ് .....   


Image result for chettikualngara temple thottampattuImage result for chettikualngara temple thottampattu

No comments:

Post a Comment