Thursday 7 September 2017

നവഗ്രഹ ദോഷങ്ങൾ അകറ്റുവാൻ




                  Image may contain: one or more people


       നവഗ്രഹ ദോഷങ്ങൾ അകറ്റുവാൻ

നവഗ്രഹ ക്ഷേത്രങ്ങളില്ഭക്തന്മാര്ക്ക് ഗ്രഹദോഷ സമയത്ത്, സൂര്യന് ചെമന്ന വസ്ത്രവും ഗോതമ്പും, കുജന് ചുമന്നവസ്ത്രവും തുവരപ്പരിപ്പും, ശുക്രന് വെള്ള വസ്ത്രവും വന്പയറും ചന്ദ്രന് വെള്ളവസ്ത്രവും പച്ചരിയും ബുധന് പച്ചവസ്ത്രവും ചെറുപയറും, വ്യാഴത്തിന് മഞ്ഞവസ്ത്രവും കടലയും ശനിക്ക് നീലവസ്ത്രവും എള്ളും രാഹുവിന് കറുപ്പുവസ്ത്രവും കറുത്ത ഉഴുന്നും കേതുവിന് ബഹുവര്ണത്തിലുള്ള വസ്ത്രവും മുതിരയും സമര്പ്പിക്കുക ഗ്രഹദോഷ നിവര്ത്തിക്കായി ഗ്രഹശാന്തി പൂജയും വിശേഷാല്പുഷ്പാഞ്ജലികളുമൊക്കെ ചെയ്തു ഭജിക്കാവുന്നതാണ്.

സൂര്യനെ ശിവനായും കുജനെ ഭദ്രകാളി/സുബ്രഹ്മണ്യന്ശുക്രനെ മഹാലക്ഷ്മി, ചന്ദ്രന് ദുര്ഗ്ഗ, ബുധന് വെണ്ണകൃഷ്ണന്‍, വ്യാഴത്തിന് മഹാവിഷ്ണു, ശനിക്ക് ശ്രീധര്മശാസ്താവ്, രാഹുവിന് നാഗരാജാവ്, കേതുവിന് ഗണപതി വിധമായി കണ്ടാണ് നവഗ്രഹങ്ങളെ ആരാധിക്കുന്നത്.
നവഗ്രഹക്ഷേത്രങ്ങളില്പ്രധാനം സൂര്യനാണ് എന്നതുകൊണ്ടുതന്നെ രാവിലെ ഒരുനേരത്തെ പൂജ മാത്രമേ നടത്തിവരാറുള്ളൂ. കൂടാതെ കുറഞ്ഞത് ഒന്പതു പ്രദക്ഷിണമെങ്കിലും ചെയ്തു ഭജിക്കണമെന്ന് ആചാര്യമതം.

നവഗ്രഹങ്ങളെ തൊഴുന്ന നാം ഓരോ ഗ്രഹവും സ്ഥിതി ചെയ്യുന്ന ദിക്കുകള്ആദ്യം മനസിലാക്കണം. സൂര്യഭഗവാനെ നമ്മള്നില്ക്കുന്നിടത്തുനിന്ന് നേരെ മുകളിലേക്ക് നോക്കി തൊഴുത് പ്രാര്ത്ഥിക്കണം. ചന്ദ്രനെ തെക്കുകിഴക്ക് ദിക്കിലേക്ക് നോക്കി പ്രാര്ത്ഥിക്കണം. ചൊവ്വയെ തെക്കു നോക്കിയും ബുധനെ വടക്കുകിഴക്ക് ദിക്കിലേക്കം വ്യാഴത്തേ വടക്കു നോക്കിയും, ശുക്രനെയും കിഴക്കു നോക്കിയും, ശനിയെ പടിഞ്ഞാറും നോക്കിനിന്ന് തൊഴുത് പ്രാര്ത്ഥിക്കണം.

രാഹുവിനെ തെക്ക് പടിഞ്ഞാറു നോക്കിയും, കേതുവിനെ വടക്കുപടിഞ്ഞാറു നോക്കിയും, തൊഴുത് പ്രാര്ത്ഥിക്കണം. ഇങ്ങനെ പ്രാര്ത്ഥിച്ചാല്നല്ല ഫലങ്ങള്ഉണ്ടാക്കും. നവഗ്രഹ ക്ഷേത്രങ്ങള്സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങളില്ചെന്ന് തൊഴുത് പ്രാര്ത്ഥിക്കാനായില്ലെങ്കില്അവരവരുടെ സ്ഥലത്ത് തന്നെ അതാത് ദിക്കുകളെ നോക്കി ഗ്രഹങ്ങളെ സ്മരിച്ച് പ്രാര്ത്ഥിച്ചാലും മതി.

ഓരോ രാശിക്കും ചന്ദ്രഷ്ടമം ഉണ്ടാവുക സ്വാഭാവികമാണ്. ചന്ദ്രഷ്ടമദിവസം കാര്യതടസ്സവും ബുദ്ധിമുട്ടുകളും, മാനസിക പിരിമുറുക്കവും ഇല്ലാതിരിക്കാന്വേണ്ടി തെക്ക് കിഴക്ക് അഭിമുഖമായി നിന്ന് ചന്ദ്രഭഗവാനോട് ചന്ദ്രഷ്ടമദോഷങ്ങള്അകലണമേ എന്ന് പ്രാര്ത്ഥിച്ചാല്ദോഷങ്ങള്ഉണ്ടാവുകയില്ല


             www.sakshalholistichealing.blogspot.com

                                        email: holistichealing11@gmail.com

                                                   chettikulangarabhairavi@gmail.com

No comments:

Post a Comment