Saturday 30 September 2017

കാട്ടിൽമേക്ക് ഭഗവതി ക്ഷേത്രം പന്മന ചവറ കൊല്ലം ജില്ല

Image may contain: one or more people


കാട്ടിൽ മേക്കതിൽ ക്ഷേത്രം


കൊല്ലം ജില്ലയിലെ ചവറയ്ക്കു സമീപം പന്മന യിൽ സ്ഥിതിചെയ്യുന്ന *ഒരു ക്ഷേത്രമാണ് കാട്ടിൽ മേക്കതിൽ   ക്ഷേത്രം *.

ജില്ലാ ആസ്ഥാനത്തു നിന്ന് 18 കിലോമീറ്റർ വടക്കു-പടിഞ്ഞാറു ഭാഗത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

*ഭദ്രകാളിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ*.

*കായലിനും കടലിനും മധ്യേ സ്ഥിതിചെയ്യുന്ന അപൂർവ്വം ദേവീക്ഷേത്രങ്ങളിലൊന്നാണ് കാട്ടിൽ മേക്കതിൽ ക്ഷേത്രം*.

ക്ഷേത്രത്തിന്റെ ഒരു വശത്ത് അറബിക്കടലും മറുവശത്ത് ടി.എസ്. കനാലും സ്ഥിതിചെയ്യുന്നു.

ക്ഷേത്രഭരണസമിതി ഏർപ്പെടുത്തിയ പ്രത്യേക ജങ്കാറിലൂടെ ഇവിടെ എത്തിച്ചേരാവുന്നതാണ്.

*ക്ഷേത്രത്തിനു സമീപമുള്ള ആൽമരത്തിൽ, പ്രത്യേകം പൂജിച്ചുനൽകുന്ന മണി കെട്ടുന്നത് ഇവിടുത്തെ പ്രസിദ്ധമായ ഒരു ആചാരമാണ്‌*. *മനസ്സിൽ എന്താഗ്രഹിച്ചുകൊണ്ട് മണി കെട്ടുന്നുവോ അതു നടക്കുമെന്നാണ് വിശ്വാസം*.

*ഭൂപ്രകൃതി*

കൊല്ലം ജില്ലയുടെ പടിഞ്ഞാറു ഭാഗത്ത് *അറബിക്കടലിനും ടി.എസ്. കനാലിനും മധ്യേ കേരവൃക്ഷങ്ങൾ ധാരാളമുള്ള ഒരു തുരുത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്*.

വിശാലമായ മണൽപ്പരപ്പിനു നടുവിൽ ക്ഷേത്രം നിൽക്കുന്നത് മനോഹരമായ കാഴ്ച ഒരുക്കുന്നു. *2004- സുനാമി ദുരന്തമുണ്ടായപ്പോൾ പരിസരപ്രദേശം മുഴുവൻ കടൽക്ഷോഭത്തിനിരയായിട്ടും ക്ഷേത്രത്തിനു കേടുപാടുകൾ സംഭവിച്ചിരുന്നില്ല*.

*പ്രതിഷ്ഠ*

'*കാട്ടിൽ മേക്കതിൽ അമ്മ*' എന്ന പേരിൽ അറിയപ്പെടുന്ന ഭദ്രകാളിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ.

*മണികെട്ടൽ ചടങ്ങ്*

ക്ഷേത്രത്തിലെ ഒരു പ്രധാന ആചാരമാണ് 'മണികെട്ടൽ'.

*ക്ഷേത്രത്തിൽ നിന്നു പ്രത്യേകം പൂജിച്ചു തരുന്ന മണി ഇവിടെയുള്ള പേരാലിൽ കെട്ടി പ്രാർത്ഥിച്ചാൽ ആഗ്രഹസാഫല്യമുണ്ടാകുമെന്നാണ് വിശ്വാസം*.

*മരത്തിനു ചുറ്റും ഏഴുതവണ പ്രദക്ഷിണം ചെയ്തതിനു ശേഷമാണ് മണികെട്ടുക. ഇങ്ങനെ മൂന്നു തവണ വന്ന് മണികെട്ടണമെന്നാണ് വയ്പ്*.

*വൃശ്ചികോത്സവം*

എല്ലാവർഷവും വൃശ്ചിക മാസത്തിൽ (നവംബർ) ഇവിടെ ഉത്സവം നടക്കാറുണ്ട്. പന്ത്രണ്ടു ദിവസം നീണ്ടുനിൽക്കുന്ന വൃശ്ചികോത്സവത്തിൽ പങ്കെടുക്കുവാൻ തമിഴ്നാട്, കന്യാകുമാരി എന്നിവിടങ്ങളിൽ നിന്നുപോലും ധാരാളം ഭക്തർ ഇവിടെയെത്തുന്നു.

ഉത്സവസമയത്ത് ഭക്തർക്കു വസിക്കുവാനായി ആയിരക്കണക്കിനു കുടിലുകളാണ് ക്ഷേത്രപരിസരത്തു നിർമ്മിക്കുന്നത്.

ഉത്സവത്തോടനുബന്ധിച്ച് തോറ്റംപാട്ട്, വിശേഷാൽ പൂജകൾ, അന്നദാനം, തങ്കയങ്കി ഘോഷയാത്ര, വൃശ്ചികപ്പൊങ്കൽ, തിരുമുടി ആറാട്ട് എന്നിവ നടത്താറുണ്ട്.

*എത്തിച്ചേരുവാൻ*

ചവറയ്ക്കു സമീപമുള്ള ശങ്കരമംഗലത്ത് പടിഞ്ഞാറു ഭാഗത്തു കൂടി കടന്നുപോകുന്ന കോവിൽത്തോട്ടം റോഡു വഴി മൂന്നു കിലോമീറ്റർ സഞ്ചരിച്ചാൽ കൊട്ടാരത്തിൻ കടവിൽ എത്തിച്ചേരാം. അവിടെ നിന്ന് ജങ്കാർ മാർഗ്ഗം ക്ഷേത്രത്തിൽ എത്തിച്ചേരാം.

*ക്ഷേത്രത്തിന്റെ വിലാസം*

കാട്ടിൽ മേക്കതിൽ ശ്രീ ഭദ്രകാളി ക്ഷേത്രം, പൊന്മന, ചവറ, കൊല്ലം - 691583

*സമീപ സ്ഥലങ്ങളിൽ നിന്നും ക്ഷേത്രത്തിലേക്കുള്ള ദൂരം*

ശങ്കരമംഗലത്തു നിന്ന് 2.9 കിലോമീറ്റർ പടിഞ്ഞാറ് ചവറയിലെ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ നിന്ന് 3.7 കിലോമീറ്റർ കരുനാഗപ്പള്ളിയിൽ നിന്ന് 12 കി.മീ. തെക്കുഭാഗത്ത് കായംകുളത്തു നിന്ന് 26 കി.മീ. തെക്കുഭാഗത്ത്

Image may contain: people standing, plant, tree and outdoor

 

No comments:

Post a Comment