Wednesday 2 March 2016

" ചെട്ടികുളങ്ങര ഭഗവതി തിരുമഹിമ " - ഭാഗം - 8 - “എതിരേല്പുത്സവം:-“

                                             

          " ചെട്ടികുളങ്ങര ഭഗവതി തിരുമഹിമ " - ഭാഗം - 8

 

                                      “എതിരേല്പുത്സവം:-“

 

                         യാ ദേവി സർവ ഭൂതേഷു

                         മാതൃരൂപേണ സംസ്ഥിതാ

                         നമസ്തസ്യൈ നമസ്തസ്യൈ

                         നമസ്തസ്യൈ നമോ നമ:

 

            കുംഭഭരണിക്ക് ശേഷം നടത്തപ്പെടുന്ന  "എതിരേല്പുത്സവ"ത്തിനെക്കുറിച്ച്, കുംഭഭരണിക്ക് മുൻപു  തന്നെ കരക്കാർ കൂടി ഇരുന്ന്   ഉത്സവ ദിവസം   നിശ്ചയിക്കുകയാണ്  ഇപ്പോഴുള്ള പതിവ്.  ഉത്സവം ആരംഭിക്കുന്നതോ അവസാനിക്കുന്നതോ ചൊവ്വാഴ്ചയോ വെള്ളിയാഴ്ചയോ ആയിരിക്കണംമുറയനുസരിച്ച് ഓരോ കരക്കാരുടെതായി 13 ദിവസം ഉത്സവം ഉണ്ടായിരിക്കും. ഭഗവതിയെ ക്ഷേത്രത്തിനു കിഴക്കുള്ള മണ്ഡപത്തിൽ എഴുന്നെള്ളിച്ചിരുത്തി "സേവ' നടത്തിയ ശേഷം അവിടെ നിന്നും അമ്പലത്തിലേക്ക് എതിരേറ്റു കൊണ്ടുവരുന്ന ചടങ്ങിനു പ്രാധാന്യം നൽകിക്കൊണ്ടാണ് ഉത്സവം നടത്തുന്നത്അത് കൊണ്ടാണ് ഉത്സവത്തിന്  'എതിരേല്പുത്സവം' എന്ന പേരുണ്ടായത്. കൂടാതെ ഓരോ ദിവസവും പല തരത്തിലുള്ള കലാപരിപാടികളും ഉണ്ടായിരിക്കും. മീനമാസത്തിലെ അശ്വതിക്ക് നാല് ദിവസമെങ്കിലും മുൻപ് ഉത്സവം തീരത്തക്കവിധം ആയിരിക്കും ഉത്സവത്തിന്റെ തീയതി നിശ്ചയിക്കുന്നത്. ഉത്സവദിവസങ്ങളിലെ മറ്റു പ്രധാന ചടങ്ങുകളായ 'ഉരുളിച്ച'യും 'തോറ്റംപാട്ടും' പ്രത്യേകം ശ്രദ്ധേയങ്ങളാണ്.   

ഉരുളിച്ച:--

 

ഓരോ കരയിലെയും ഉത്സവ ദിവസം,  കരയിലുള്ള എല്ലാ വീടുകളിലും ചില വിശേഷാൽ ഒരുക്കങ്ങൾ ചെയ്യാറുണ്ട്. ഉച്ചക്ക് വിഭവ സമൃദ്ധമായ സദ്യ ഉണ്ടായിരിക്കും. അന്ന് വീട്ടിൽ വരുന്ന ബന്ധുക്കളും മറ്റു വിശേഷാൽ അതിഥികളും ഇതിൽ പങ്കുകൊണ്ട് , ഉച്ചക്ക്ശേഷം എല്ലാവരും ഉരുളിച്ച പുറപ്പെടുന്ന സ്ഥലത്ത് വന്നു ചേരും, വൈകിട്ട് 3 മണിയോടുകൂടി 'ഉരുളിച്ച' പുറപ്പെടുകയായി. ആന, കുട, കാവടി, താലപ്പൊലി, പലവിധ വാദ്യമേളങ്ങൾ എന്നിവയോടുകൂടി ആഘോഷ സമന്വിതം  ദീപാരാധനക്ക് മുൻപായി ക്ഷേത്രത്തിൽ വന്നു ചേരും. അതിനു ശേഷം ആളുകൾ കുളത്തിൽ മുങ്ങി ഈറനോടുകൂടി ഭഗവതിയുടെ മുൻപിൽ  സാഷ്ടാംഗപ്രണാമം ചെയ്ത് ശയനപ്രദിക്ഷണം ചെയുന്നുആർപ്പുവിളികളോട്  കൂടി 'ഉരുളിച്ച' ചടങ്ങ് വസാനിക്കും, അപ്പോൾ തുടർച്ചയായി കതിനാവെടി  മുഴങ്ങുo.      ചെട്ടികുളങ്ങര ക്ഷേത്രത്തിൽ നടത്തുന്ന ഉരുളിച്ചക്ക് ചില പ്രത്യേക ഉദ്ദേശങ്ങളും സങ്കല്പങ്ങളുമുണ്ട് . അവ ഇന്ന് പലരും വിസ്മരിച്ചിരിക്കുകയാണ്. ആണ്ടിലോരിക്കൽ നടത്തുന്ന ചടങ്ങിനു വളരെയേറേ പ്രാധാന്യം ആദ്യ കാലത്ത് ആളുകൾ നൽകിയിരുന്നു. ഭഗവതിയെ അവഗണിക്കുകയോ നിന്ദിക്കുകയോ ചെയ്താൽ നാട്ടിൽ സംക്രമികരോഗം, ദാരിദ്ര്യം, മറ്റ് പൊതു ആപത്തുകൾ തുടങ്ങിയവയ്ക്ക് ഇടവരുത്തുമെന്ന് ജനങ്ങൾ വിശ്വസിച്ചു. അങ്ങനെയുള്ള ദോഷം വരാതിരിക്കാനും ഭഗവതിയുടെ അനുഗ്രഹം ഉണ്ടായികൊണ്ടിരിക്കാനും വേണ്ടിഅതാത്കരയിലെ ആളുകൾ ആണ്ടിൽ ഒരു ദിവസം വൃതാനുഷ്ടാനത്തോടും  ദാനധർമാദികളോടും  കൂടി കരയുടെ ഒരു നിശ്ചിത സ്ഥലത്ത് ഒന്നിച്ചുകൂടി അവിടെനിന്നും ഭജനയോടും പ്രാർഥനയോടും കൂടി പുറപ്പെട്ട്, ദേവി സന്നിധിയിൽ വന്ന് ജലത്തിൽ മുങ്ങി ശരീരശുദ്ധി വരുത്തി സങ്കടങ്ങൾ അമ്മയുടെ മുൻപിൽ വീണുരുണ്ട് ഉണർത്തിച് അനുഗ്രഹം സമ്പാദിക്കുന്ന ഒരു ചടങ്ങായിട്ടാണ് ഉരുളിച്ച എർപ്പാട് നടത്തി വന്നത്. കുട്ടികൾ കാര്യ സാധ്യത്തിനു വേണ്ടി നിര്ബന്ധം പിടിച്ച്‌  അമ്മയുടെ മുൻപിൽ വീണുരുണ്ടപേക്ഷിക്കുമ്പോൾ അവരുടെ ഹിതം സാധിച്ചു കൊടുക്കാത്ത ഒരു മാതാവ് പോലും ലോകത്തിൽ കാണുകയില്ലെന്നു നമുക്കറിയാവുന്നതാണല്ലോ....

                                                                ( തുടരും )…… 9…….

                  

www.chettikulangarabhairavisamiti.blogspot.com
www.plus.google.com/chettikulangarabhairavi
www.facebook.com/chettikulangarabhairavi
email:- chettikulangarabhairavi@gmail.com

                                 
       


 

No comments:

Post a Comment