Saturday 14 October 2017

ദീപാവലിയും അനുബന്ധ കഥകളും....


Image result for diwali greeting in malayalamImage result for diwali greeting in malayalam

ദീപാവലിയും അനുബന്ധ കഥകളും

ഉത്തര ഭാരതത്തിൽ ദീപാവലി അഞ്ചു ദിനങ്ങളായി ആചരിക്കുന്നു .ഓരോ ദിനത്തിനും പ്രത്യ കഥകളുമുണ്ട .
അതുമായി നമുക്കൊന്നു പരിചയപ്പെടാം

ധനത്രയോദശി എന്നാണ് ആദ്യദിനം അറിയപ്പെടുന്നത്. ഹിമ എന്ന രാജാവിന്റെ പുത്രനെ മരണവിധിയില്നിന്നും അദ്ദേഹത്തെ ഭാര്യ രക്ഷപ്പെടുത്തിയ ദിനമാണ് ഇത്.

രാജകുമാരന്വിവാഹത്തിന്റെ നാലാം ദിവസം പാമ്പുകടിയേറ്റ് മരിക്കുമെന്നാണ് ജാതകത്തില്‍ . രാജുകുമാരന്റെ വിവാഹത്തിന്റെ നാലാം രാത്രിയില്അദ്ദേഹത്തിന്റെ ഭാര്യ വീട്ടില്മുഴുവന്വിളക്കുകള്കൊളുത്തി. ആഭരണങ്ങളുടെയും നാണയങ്ങളുടെയും കൂമ്പാരം വീട്ടിലെ വാതിലിനു മുന്നില്നിരത്തി.

ഒരു പാമ്പിന്റെ രൂപത്തിലെത്തിയ യമദേവന് വീട്ടിലെ പ്രഭാപൂരത്തില്കണ്ണ് മഞ്ഞളിച്ച് അകത്തേക്ക് കടക്കാനായില്ല. അന്നു രാത്രി മുഴുവന്രാജകുമാരി പറഞ്ഞ കഥകള്കേട്ട് പാമ്പ് പിറ്റേന്ന് തിരിച്ചുപോയെന്നാണ് ഐതിഹ്യം.
നരക ചതുര്ദശി അഥവാ ചോട്ടി ദിവാളി ദിനമായ കാര്ത്തിക മാസത്തിലെ പതിനാലാം ദിവസമാണ് ആഘോഷിക്കുന്നത്.

നരകാസുകരനു മേല്ശ്രീകൃഷ്ണന്വിജയം നേടിയ ദിനമാണിത്.
നരകാസുരനെ കൊന്ന് വിജയാഘോഷത്തില്അസുരന്റെ രക്തം മുഖത്ത് തേച്ച ശ്രീകൃഷ്ണന്അതിരാവിലെ വീട്ടിലെത്തി ശരീരം വൃത്തിയാക്കി. ഇതിന്റെ ഓര്മയ്ക്കായി ചോട്ടി ദീവാളി ദിനത്തില്സൂര്യനുദിക്കും മുമ്പ് കുളിക്കുന്ന ആചാരം ഉത്തരേന്ത്യയിലുണ്ട്.

മൂന്നാം ദിനം ലക്ഷ്മിപൂജ ദിനമാണ്. ദേവന്മാരും അസുരന്മാരും നടത്തിയ പാലാഴിമഥനത്തിലൂടെ മഹാലക്ഷ്മി സൃഷ്ടിക്കപ്പെട്ട ദിനമാണ് ദിവസമെന്നാണ് ഐതിഹ്യം.

പദ്വ അഥവാ വര്ഷപ്രതിപാദ ആണ് നാലാമത്തെ ദിനം. ഉത്തരേന്ത്യയില് ദിവസം ഗോവര്ധനപൂജ നടക്കുന്നു. ഇതാണ് ദിവസത്തിന്റെ ഐതിഹ്യം- മഴയുടെ ദേവനായ ഇന്ദ്രനെ പൂജിക്കാറുണ്ടായിരുന്ന ഗോകുലത്തില്ശ്രീകൃഷ്ണന്റെ നിര്ദേശപ്രകാരം ഇന്ദ്രപൂജ നിര്ത്തിവെച്ചു.
ഇതില്കോപാകുലനായ ഇന്ദ്രന്ഗോകുലത്തില്അതിശക്തമായ മഴ പെയ്യിച്ചു. എന്നാല്ഗോവര്ധന പര്വതം പിഴുതെടുത്ത് ഗോകുലത്തിന് മുകളില്ഒരു കുടയായി പിടിച്ച ശ്രീകൃഷ്ണന്ഗോകുലവാസികളെ രക്ഷിച്ചു. അതിന്റെ സ്മരണയ്ക്കായാണ് ഗോവര്ധന പൂജ നടക്കുന്നത്.
ഭയദുജ് എന്നാണ് അഞ്ചാമത്തെ ദിവസം അറിപ്പെടുന്നത്. മരണത്തിന്റെ ദേവനായ യമന്തന്റെ സഹോദരിയായ യമിയെ സന്ദര്ശിച്ച് ഉപഹാരങ്ങള്നല്കിയ ദിനമാണിത്.

യമി യമന്റെ നെറ്റിയില്തിലകമര്പ്പിച്ച ദിവസം തന്റെ സഹോദരിയുടെ കൈയില്നിന്നും തിലകമണിയുന്നവര്ഒരിക്കലും മരിക്കില്ലെന്ന് യമന്പ്രഖ്യാപിച്ചു.

സഹോദരീസഹോദരന്മാര്ക്കിടിയിലെ സ്നേഹത്തിന്റെ ഒരു പ്രതീകമെന്ന നിലയിലാണ് ദിവസം ആഘോഷിക്കപ്പെടുന്നത്.

ഹരി ഓം

Image result for diwali greeting in malayalamImage result for diwali greeting in malayalam

 

No comments:

Post a Comment