Monday 19 June 2017

ആത്മപരിശുദ്ധിക്ക്‌ പ്രാണായാമം



No automatic alt text available.Image may contain: drawing

ആത്മപരിശുദ്ധിക്ക്പ്രാണായാമം


യോഗാങ്ഗാനുഷ്ഠാനാദശുദ്ധിക്ഷയേ
ജ്ഞാനദീപ്തിരാവിവേകഖ്യാതേഃ

പ്രാണായാമം ചെയ്യുന്ന മനുഷ്യന്റെ ശരീരത്തിലെ അശുദ്ധി ക്ഷയിക്കുകയും ജ്ഞാനം പ്രകാശിക്കുകയും ചെയ്യുന്നു.”

മോക്ഷം ലഭിക്കുന്നതുവരെ അവന്റെ ആത്മജ്ഞാനം ക്രമത്തില്വര്ദ്ധിച്ചുകൊണ്ടിരിക്കും. സ്വര്ണം മുതലായ ലോഹങ്ങളെ ചുട്ടുപഴുപ്പിച്ചാല്അവയിലെ മാലിന്യം നീങ്ങി ശുദ്ധമാകുന്നതുപോലെ, പ്രാണായാമം ചെയ്യുന്നവന്റെ മനസ്മുതലായ ഇന്ദ്രിയങ്ങളുടെ ദോഷമെല്ലാം നശിച്ച്നിര്മലമാകുന്നു.

പ്രാണവായുവിനെ ശക്തിപൂര്വം പുറത്തേക്കു വിട്ട്ആകാവു ന്നത്ര സമയം വെളിയില്നിരോധിച്ചു നിര്ത്തുക. ഇങ്ങനെ ചെയ്യുമ്പോള്മൂലേന്ദ്രിയത്തെമുകള്ഭാഗത്തേക്ക്തെല്ലൊന്നു ആകര്ഷിച്ചുനിര്ത്തണം. ഇങ്ങനെയായാല്പ്രാണവായുവിനെകൂടുതല്സമയം തടുത്തുനിര്ത്തുവാന്കഴിയും. വിഷമം അനുഭവപ്പെടുമ്പോള്വായുഅല്പാല്പമായി ഉള്ളിലേക്കു വലിച്ചെടുക്കുകപിന്നീട്അതിനെ മുമ്പിലത്തെ മട്ടില്തന്നെ പുറത്തേക്കു വിടുക അങ്ങനെ ശക്തിയും ഇച്ഛയുംഉള്ളിടത്തോളം ആവര്ത്തിക്കുക. സമയത്തെല്ലാം മനസാ ഓംകാരം ജപിക്കണം. ഇപ്രകാരം അനുഷ്ഠിച്ചാല്ആത്മാവിനും മനസ്സിനും പരിശുദ്ധിയും സ്ഥിരതയും ലഭിക്കും.

പ്രാണായാമം നാലുവിധമുണ്ട്‌. ഒന്നാമത്തേത്ബാഹ്യവിഷയം. ദീര്ഘനേരം പ്രാണനെ വെളിയില്നിര്ത്തുക എന്നര്ഥം. രണ്ടാമത്തേത്ആഭ്യന്തരം. പ്രാണനെ കഴിയുന്നത്ര ഉള്ളിലൊതുക്കി നിര്ത്തുന്നതുകൊണ്ട്ആഭ്യന്തരം എന്നു പറയു ന്നു. മൂന്നാമത്തേത്സ്തംഭവൃത്തിയാണ്‌. വായുവിനെയഥാശക്തി സ്തംഭിപ്പിച്ചു നിര്ത്തുന്നതുകൊണ്ട്സ്തംഭവൃത്തിയെന്നു പറയുന്നു. നാലാമത്തേത്ബാഹ്യാഭ്യന്തരാക്ഷേപിയാണ്‌. പ്രാണന്ഉള്ളില്നിന്ന്പുറത്തേക്കു പോകുമ്പോള്അങ്ങനെ വിടാതെ അതിനു വിരുദ്ധമായി പുറത്തുനിന്ന്അകത്തേക്കു പ്രാണനെ വലിക്കുകയും അകത്തേക്കു വരുമ്പോള്‍, അകത്തുനിന്നു തടഞ്ഞു പുറത്തു നിര്ത്തുകയും ചെയ്യുന്നതാണ്ബാഹ്യാഭ്യന്തരവിഷയം. ഇങ്ങനെ പരസ്പരവിരുദ്ധമായി ക്രിയകളനുഷ്ഠിച്ച്പ്രാണായാമം ശീലിച്ചാല്രണ്ടിന്റെയും ഗതി നിലച്ച്പ്രാണന്വശഗമാവുകയും തദ്വാരാ മനസും ഇന്ദ്രിയങ്ങളുംസ്വാധീനമാവുകയും ചെയ്യും. ബലവും പുരുഷാര്ഥവും വര്ദ്ധിച്ച്ബുദ്ധി തീഷ്ണവും സൂക്ഷ്മവും ആവുകയും സൂക്ഷ്മവും കഠിനവുമായ വിഷയങ്ങള്പോലും പ്രയാസം കൂടാതെഗ്രഹിക്കുവാന്കഴിയുകയും ചെയ്യും. കൂടാതെശരീത്തില്വീര്യവൃദ്ധിയുണ്ടാവുകയും ബലം,പരാക്രമം, ജിതേന്ദ്രിയത്വം എന്നീ ഗുണങ്ങള്ഉണ്ടാവുകയും അല്പകാലം കൊണ്ട്സകലശാസ്ത്രങ്ങളും പഠിച്ചു വയ്ക്കുവാന്കഴിയുകയുംചെയ്യും. സ്ത്രീകളും ഇപ്രകാരം യോഗാഭ്യാസം ചെയ്യാവുന്നതാണ്‌.

മഹര്ഷി ദയാനന്ദസരസ്വതി


 

No comments:

Post a Comment