Monday 18 July 2016

ഗുരു പൂർണിമ-2016 JULY 19




                                          Image result for images of gurupoornima

              വ്യാസപൂർണ്ണിമ                                       (ഗുരു പൂർണിമ)

 

ഹിന്ദുക്കൾ പുരാതനഹിന്ദു കാലഘട്ടത്തിലെ പ്രധാന ഗുരുക്കന്മാരിലൊരാളായ വ്യാസമഹർഷിയെ അനുസ്മരിച്ചാണ് ദിവസം കൊണ്ടാടുന്നത്. അതുകൊണ്ട് ദിവസം വ്യാസപൂർണ്ണിമ എന്നും അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ ജന്മദിനത്തിനോടൊപ്പം ദിവസമാണ് ബ്രഹ്മസൂത്രം എഴുതിത്തീർത്തത് എന്നു വിശ്വസിക്കപ്പെടുന്നു. ഗുരുക്കന്മാരുടെ ഗുരുവാണ് അദ്ദേഹം . ദത്താത്രേയന്റേയും അയ്യപ്പന്റെയും ഗുരു വ്യാസനണെന്നണ്വിശ്വാസം.നാളെയാണ് (July 19, 2016) വ്യാസസ്മരണക്കായി ഉള്ള വ്യാസ പൂര്ണ്ണിമ എന്ന ഗുരു പൂര്ണ്ണിമ . ബ്രഹ്മാവ് 18 വ്യാസന്മരായി അവതരിച്ചു എന്ന് പുരാണങ്ങളില്കാണുന്നു.

ദ്വാപരയുഗത്തിന്റെ അവസാനം മഹാവിഷ്ണു വ്യാസമുനിയായി അവതരിച്ച് വേദത്തെ വിഭജിച്ചതായാണ് ഐതിഹ്യം പറയുന്നത്. ആദ്യവേദം നാലു പാദങ്ങളുള്ളതും നൂറായിരം ഗ്രന്ഥങ്ങള്ഉള്ളതുമായിരുന്നു. അതിനെ വ്യാസന്ഋഗ്വേദമെന്നും യജൂര്വേദമെന്നും സാമവേദമെന്നും അഥര്വ്വവേദമെന്നും നാലായി വ്യസിച്ചു- അഥവാ വിഭജിച്ചു. ദ്വാപരയുഗത്തില്കൃഷ്ണദ്വൈപായനനന്എന്നപേരില്പിറന്ന മുനി ഇപ്രകാരം ചെയ്തതുകൊണ്ടാണ് "വേദവ്യാസനായി' അറിയപ്പെടുന്നത്.

ഇദ്ദേഹം ഭാരതത്തിന്റെ പുരാണ ഇതിഹാസങ്ങളിലൊന്നായ മഹാഭാരതത്തിന്റെ കര്ത്താവാണ്. 18 പര്വ്വത്തില്‍ 2000ത്തില്അധികം അധ്യായങ്ങളുള്ള . ഒന്നേകാല്ലക്ഷം ശ്ലോകങ്ങളുള്ള വ്യാസ മഹാഭാരതത്തില്പരാമര്ശിച്ചിട്ടില്ലാത്ത ഒന്നുംഈ ലോകത്തില്ഉണ്ടായിട്ടില്ല, ഉണ്ടാവുകയുമില്ല എന്നാണ് വിശ്വാസം.

വ്യാസന്എന്നാല്വ്യസിക്കുന്നവന്പകുക്കുന്നവന്‍, വിഭജിക്കുന്നവന്എന്നെല്ലാമാണ് അര്ഥം.ഓരോ ദ്വാപരയുഗത്തിലും വേദത്തെ നാലായി വിഭജിച്ച ഇരുപത്തെട്ട് വ്യാസന്മാര്കഴിഞ്ഞുപോയതായി പുരാണങ്ങളില്പരമാര്ശിക്കുന്നു....

ഓം ഗുരുര്ബ്രഹ്മ, ഗുരു വിഷ്ണു, ഗുരുര്ദേവോ മഹേശ്വര, ഗുരു സാക്ഷാല്പരബ്രഹ്മ തസ്മായ് ശ്രീ ഗുരുവേ നമ: ഓം

ഗുരുപരമ്പരകളെ നമിച്ചുകൊണ്ട് എല്ലാവര്ക്കും പ്രണാമം

 

                    Email : holistichealing11@gmail.com

                                  chettikulangarabhairavisamiti@gmail.com

 


                     www.sakshalholistichealing.blogspot.com


                                                      Image result for images of gurupoornima

No comments:

Post a Comment