Tuesday 12 June 2018

ലളിതാസഹസ്രനാമം




                            ലളിതാസഹസ്രനാമം

                                                        Image result for lalitha devi images 

എന്താണ് ലളിതാസഹസ്ര നാമമെന്നുംജപിച്ചാൽ ഉള്ള ഫലമെന്താണെന്നുംഅറിയാനാഗ്രഹിക്കുന്നവർക്കു വേണ്ടിചില കാര്യങ്ങൾ പറയാം

ബ്രഹ്മാണ്ഡപുരാണത്തിലെലളിതാസഹസ്രനാമ. .മാര്ക്കണ്ഡേയപുരാണത്തിലെ ദേവീമാഹാത്മ്യം, ശങ്കരാചാര്യരുടെ സൗന്ദര്യലഹരിഎന്നിലവ ദേവിയെ ആരാധിക്കാന്നമുക്ക്ലഭിച്ച അമൂല്യരത്നങ്ങളാണ്.

ശ്രീചക്രത്തിന് തുല്യമായി മറ്റൊരുയന്ത്രമില്ല. ശ്രീവിദ്യാ മന്ത്രത്തിന്തുല്യമായി മറ്റൊരു മന്ത്രമില്ല. ലളിതാംബികയ്ക്ക് തുല്യയായി മറ്റൊരുദേവതയില്ല, മൂന്നിന്റെയും ഐക്യംപ്രതിപാദിക്കുന്നലളിതാസഹസ്രനാമത്തിന് തുല്യംവൈശിഷ്ട്യമാര്ന്ന മറ്റൊരുസ്തോത്രവുമില്ല.

ബ്രഹ്മാണ്ഡപുരാണത്തിലെ അഗസ്ത്യഹയഗ്രീവ സംവാദത്തിലെ ഒരുഭാഗമാണിത്. വശിനി തുടങ്ങിയവാഗ്ദേവതമാരാണ് ദേവിയുടെ ആയിരംനാമങ്ങളുള്ള സ്ത്രോത്രം രചിച്ചത്. നമസ്കാരം, ആശിസ്സ്, സിദ്ധാന്തോക്തി, പരാക്രമം, ഐശ്വര്യം, പ്രാര്ത്ഥന എന്നീആറുലക്ഷണങ്ങളാണ് സ്തോത്രത്തിന്വേണ്ടത്. ഇവയെല്ലാംഒത്തിണങ്ങിയതാണ്ലളിതാസഹസ്രനാമം. ഇത്രയേറെഭോഗമോക്ഷപ്രദമായ സ്തോത്രംവേറൊരിടത്തുമില്ല.

എല്ലാ ജീവജാലങ്ങളും തങ്ങളുടെനിലനില്പ്പിനും അഭിവൃദ്ധിക്കുംജന്മസാഫല്യത്തിനും ആശ്രയിക്കുന്നത്ജഗദംബയെ ആകയാല്ജഗദംബശ്രീമാതാവായിരുന്നു. പരാശക്തിയെഅമ്മയായി കരുതി ശിശുഭാവനയോടെഈ മഹാസ്തോത്രം ഉരുവിടാന്ഏവര്ക്കും അധികാരമുണ്ട് എന്ന്തെളിയിക്കുന്നതാണ് ആദ്യത്തെനാമമായശ്രീമാതാ’.

മാതൃഭാവനയോടെ ദേവിയെആരാധിക്കുന്ന ഭക്തന്ദേവീപ്രസാദത്തിനുവേണ്ടികാത്തിരിക്കേണ്ട ആവശ്യമില്ല, സ്മരിക്കുന്ന മാത്രയില്തന്നെ ദേവിപ്രസാദിക്കും.

കുഞ്ഞിന്റെ ആഗ്രഹങ്ങളറിഞ്ഞ്വേണ്ടത് ചെയ്യുന്നവളാണ് അമ്മ. കുഞ്ഞിന്റെ നന്മമാത്രമല്ലേഅമ്മമാര്ക്കുള്ളൂ. അമ്മയുടെ കണ്ണില്മക്കളുടെ പാപങ്ങള്ഒന്നുംതന്നെപാപങ്ങളല്ല. കര്മവും കര്മഫലവുംഎല്ലാം ദേവിയുടെ മായതന്നെആകയാല് കര്മഫലക്ലേശംഅനുഭവിക്കുന്ന മക്കളുടെ നേര്ക്ക്അമ്മയുടെ ദയാപൂര്വമായ ദൃഷ്ടിപതിയുന്നതിനാല്അവര്താപത്രയങ്ങളില്നിന്ന് മുക്തരാകുന്നു. ദേവീസ്മരണയുള്ള ഭക്തന്റെഹൃദയത്തിലെ ഇരുട്ട്ദേവീസ്മരണയുണ്ടാകുന്നനിമിഷംതന്നെ നശിക്കും. പൂര്വപുണ്യംകൊണ്ടുമാത്രമേ ദേവിയെസ്തുതിക്കാനും പൂജിക്കാനുംസാധിക്കുകയുള്ളൂ.

മഹാമായയുടെ സഹസ്രനാമങ്ങളില്ഏതെങ്കിലും ഒന്ന് ഭക്തിപൂര്വംകേള്ക്കുകയോ ഉച്ചരിക്കുകയോചെയ്താല്സര്വപാപങ്ങളുംസൂര്യകിരണങ്ങള്ക്കു മുന്നില്ഇരുട്ടെന്നപോലെ മാഞ്ഞുപോകും. അപ്പോള്പ്പിന്നെ സഹസ്രനാമം ജപിച്ചാല്നീങ്ങാത്ത പാപമുണ്ടോ? വിധിച്ചിട്ടില്ലാത്ത ഭാഗ്യങ്ങള്പോലുംദേവ്യുപാസകനെ അങ്ങോട്ട്ചെന്നാശ്രയിക്കും. പ്രപഞ്ചമാതാവായദേവിക്ക് ഭൂമിയിലെ എത്രനിസ്സാരമായ വസ്തുക്കളാണ് നാംഅര്പ്പിക്കുന്നത്. എങ്കിലുംഭക്തനോടുള്ള സ്നേഹം നിമിത്തം ദേവിഅവയെല്ലാം സ്വീകരിക്കുന്നു. അര്പ്പിക്കുന്ന വസ്തുവല്ല.

ഭക്തന്റെ ഭക്തിയാണ് ദേവിയെതൃപ്തയാക്കുന്നത്. കുഞ്ഞുകരയുമ്പോല്കുറെ കരയട്ടെ എന്ന്ഏതെങ്കിലും അമ്മ വിചാരിക്കുമോ, അതുപോലെ ഭക്തന്കുറെകഷ്ടപ്പെടട്ടെ എന്ന് ദേവി ഒരിക്കലുംവിചാരിക്കില്ല.

നമ്മുടെ പ്രാര്ത്ഥനയിലെല്ലാം തെറ്റുകള്സംഭവിക്കാം. അശ്രദ്ധകൊണ്ടോപരിചയക്കുറവുകൊണ്ടോ, ഇങ്ങനെസംഭവിക്കാം. ഇതിലൊന്നുംപരിഭ്രമിക്കേണ്ട ആവശ്യമില്ലെന്ന്മഹാമായ നമുക്ക് ഉറപ്പുതരുന്നു. ‘അവ്യാജ കരുണാമൂര്ത്തിഎന്നനാമംകൊണ്ട് അടിവച്ചടിവച്ചു നടക്കുന്നമക്കള്ക്ക് അടിപതറിയാല്അമ്മയ്ക്ക്ദേഷ്യമല്ല, വാത്സല്യവുംകരുണയുമാണെന്ന് നമ്മോട് പറയുന്നു.

മക്കളെ വീഴാതെ കൈപിടിച്ച്നേര്വഴിക്ക് നടത്തേണ്ടത് അമ്മയുടെകടമയാണ്. അമ്മ അത് നിറഞ്ഞമനസ്സോടെ ചെയ്തുകൊള്ളും. കരുണാമയിയായ അമ്മ ഉപാസകന്റെമനസ്സിലെയും പ്രവൃത്തിയിലെയുംഅജ്ഞാനം നീക്കി ജ്ഞാനം പ്രദാനംചെയ്യും. ദേവിയെ പ്രാര്ത്ഥിക്കുന്നതിന്പണ്ഡിതനെന്നോ പാമരനെന്നോസമ്പന്നനെന്നോ ദരിദ്രനെന്നോപുരുഷനെന്നോ സ്ത്രീയെന്നോ ഭേദമില്ല. ലളിതാസഹസ്രനാമം ആരംഭിക്കുന്നതുംഅവസാനിക്കുന്നതും അമ്മ എന്നുകീര്ത്തിച്ചുകൊണ്ടാണ് (ശ്രീമാതാ, ലളിതാംബികായൈ) എല്ലാം അമ്മയില്നിന്നാരംഭിക്കുന്നു. അമ്മയില്തന്നെലയിച്ചുതീരുന്നു.

സ്തോത്രം സര്വരോഗങ്ങളെയുംശമിപ്പിക്കുന്നതും എല്ലാ സമ്പത്തിനെയുംവര്ധിപ്പിക്കുന്നതും, കാലമൃത്യുവിനെനിവാരണം ചെയ്യുന്നതും ദീര്ഘായുസ്സുനല്കുന്നതുമാണ്. ഉടന്സിദ്ധി നല്കുന്നശ്രീദേവിയുടെ വിശേഷപ്രീതിക്കുപാത്രമാകുന്ന സ്തോത്രം എത്രക്ലേശിച്ചായാലും എല്ലാ ദിവസവുംജപിക്കണം.

ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരാല്പരിസേവിതയായി ലക്ഷ്മി സരസ്വതിതുടങ്ങിയവരാല്പരിചരിക്കപ്പെടുന്നവളായി, ഇന്ദ്രാദിദേവന്മാര്ഋഷിമാര്യക്ഷകിന്നരഗന്ധര്വന്മാര്തുടങ്ങിയവരാല്സ്തുതിക്കപ്പെടുന്നവളായി, അഖിലപ്രപഞ്ചത്തിനും ഭരണകര്ത്രിയായിമണിമയ സിംഹാസനത്തില്ഇരുന്നരുളുന്ന ശിവശക്തൈക്യരൂപിണിയായ ശ്രീ ആദിപരാശക്തിക്ക്, അമ്മയ്ക്ക് പ്രണാമം

 


Saturday 9 June 2018

ശ്രീ കനകധാരാസ്തവം


                                               ശ്രീ കനകധാരാസ്തവം

                                          




                                         Image result for MAHALAKSHMI


അംഗം ഹരേ: പുളക ഭൂഷണമാശ്രയന്തീ
ഭൃംഗാഗനേവ മുകുളാഭരണം തമാലം
അംഗീകൃതാഖില വിഭൂതിരപാംഗലീല
മാംഗല്യദാസ്തു മമ മംഗള ദേവതായ

മുഗ്ധാ മുഹൂര്വിദധതി വദനെ മുരാരേ
പ്രേമത്രപാപ്രണിഹിതാനി ഗതാഗതാനി
മാലാ ദൃശോര്മധുകരീവ മഹോല്പലൈ യാ
സാ മേ ശ്രീയം ദിശതു സാഗരസംഭാവായ:

ആമീലിതാക്ഷമതിഗമ്യ മുദാ മുകുന്ദ -
മാനന്ദകന്ദമനിമേഷമനംഗതന്ത്രം
ആകേകരസ്തിതകനീനിക പക്ഷ്മനേത്രം
ഭൂത്യൈ ഭവേന്മമ ഭുജംഗശയാംഗനായാ 

ബാഹ്വന്തരെ മധുജിത: ശ്രിത കൌസ്തുഭെ യാ
ഹാരാവലീവ ഹരിനീലമയീ വിഭാതീ
കാമപ്രദാ ഭഗവതോ അപി കടാക്ഷമാലാ
കല്യാണമാവഹതു മേ കമലാലയായാ:

കാലാംബുദാലിലളിതോരസി കൈടഭാരെ
ധാരാധരേ സ്ഫുരതി യാ തഡിദംഗനേവ
മാതുസ്സമസ്തജഗതാം മഹനീയ മൂര്ത്തി:
ഭദ്രാണി മേ ദിശതു ഭാര്ഗ്ഗവനന്ദനായാ:

പ്രാപ്തം പദം പ്രഥമത: ഖലു യത്പ്രഭാവാത്
മാംഗല്യ ഭാജി മധുമാഥിനി മന്മഥേന
മയ്യാപതേത്തദിഹ മന്ദരമീക്ഷണാര്ദ്ധം
മന്ദാലസം മകരാലയ കന്യകായാ:

വിശ്വാമരേന്ദ്രപദവീഭ്രമദാനദക്ഷ -
മാനന്ദഹേതുരധികം മുരവിദ്വിഷോ അപി
ഈഷന്നിഷീദതു മയി ക്ഷണമീക്ഷണാര്ദ്ധ -
മിന്ദീവരോദര സഹോദരമിന്ദിരായാ:

ഇഷ്ടാവിശിഷ്ടമതയോപി യയാദയാര്ദ്ര
ദൃഷ്ട്യാ ത്രിവിഷ്ടപ പദം സുലഭം ലഭം തേ
ദൃഷ്ടി: പ്രഹൃഷ്ട കമലോദര ദീപ്തിരിഷ്ടാം
പുഷ്ടിം കൃഷിഷ്ട മമ പുഷ്കര വിഷ്ടരായാ

ദദ്യാദ്ദയാനുപവനോ ദ്രവിണാംബുധാരാ -
മസ്മിന്നകിഞ്ചനവിഹംഗശിശൌ വിഷണ്ണേ
ദുഷ്കര്മ്മഘര്മ്മപനീയ ചിരായദൂരം
നാരായണ പ്രണയിനീ നയനാംബുവാഹ

ഗീര്ദേവതേതി ഗരുഡധ്വജ സുന്ദരീതി
ശാകാംഭരീതി ശശിശേഖരവല്ലഭേതി
സൃഷ്ടിസ്ഥിതിപ്രളയകേളിഷു സംസ്ഥിതായൈ
തസ്യൈ നമസ്ത്രിഭുവനൈകഗുരോസ്തുരണ്യൈ

ശ്രുത്യൈ നമോസ്തു ശുഭകര്മ്മഫല പ്രസൂത്യൈ
രത്യൈ നമോസ്തു രമണീയ ഗുണാര്ണ്ണവായൈ
ശക്ത്യൈ നമോസ്തു ശതപത്ര നികേതനായൈ
പുഷ്ട്യൈ നമോസ്തു പുരുഷോത്തമ വല്ലഭായൈ

നമോസ്തു നാളീക നിഭാനനായൈ
നമോസ്തു ദുഗ്ദ്ധോദധി ജന്മഭൂമ്യൈ
നമോസ്തു സോമാമൃത സോദരായൈ
നമോസ്തു നാരായണ വല്ലഭായൈ

നമോസ്തു ഹേമാംബുജ പീഠികായൈ
നമോസ്തു ഭൂമണ്ഡല നായികായൈ
നമോസ്തു ദേവാദി ദയാപരായൈ
നമോസ്തു ശാര്ങ്ഗായുധ വല്ലഭായൈ

നമോസ്തു ദേവ്യൈ ഭൃഗുനന്ദനായൈ
നമോസ്തു വിഷ്ണോരുരസി സ്ഥിതായൈ
നമോസ്തു ലക്ഷ്മ്യൈ കമലാലയായൈ
നമോസ്തു ദാമോദര വല്ലഭായൈ 

നമോസ്തു കാന്ത്യൈ കമലേക്ഷണായൈ
നമോസ്തു ഭൂത്യൈ ഭുവന പ്രസൂത്യൈ
നമോസ്തു ദേവാദിഭിരര്ച്ചിതായൈ
നമോസ്തു നന്ദാത്മജ വല്ലഭായൈ 

സംപത്കരാണി സകലേന്ദ്രിയ നന്ദനാനി
സാമ്രാജ്യദാന വിഭവാനി സരോരുഹാക്ഷി
ത്വദ്വന്ദനാനി ദുരിതാഹരണോദ്യതാനി
മാമേവ മാതരനിശം കലയന്തുമാന്യേ

യത്കടാക്ഷസമുപാസനാ വിധി:
സേവകസ്യ സകലാര്ത്ഥ സംപദ:
സന്തനോതി വചനാംഗ മാനസൈ:
ത്വാം മുരാരി ഹൃദയേശ്വരീം ഭജേ 

സരസിജനിലയെ സരോജ ഹസ്തേ
ധവളതമാംശുക ഗന്ധമാല്യശോഭേ
ഭഗവതി ഹരി വല്ലഭേ മനോജ്ഞേ
ത്രിഭുവനഭൂതികരി പ്രസീദമഹ്യം 

ദിഗ്ഘസ്തിഭി: കനകകുംഭമുഖാവസൃഷ്ട -
സ്വര്വാഹിനീ വിമലചാരു ജലാപ്ലുതാംഗീം
പ്രാതര്നമാമി ജഗതാം ജനനീമശേഷ
ലോകാധിനാഥ ഗൃഹിണീമമൃതാബ്ധിപുത്രീം 

കമലേ കമലാക്ഷവല്ലഭേ ത്വം
കരുണാപൂരതരംഗിതൈരപാംഗൈ:
അവലോകയമാം അകിഞ്ചനാനാം
പ്രഥമം പാത്രമകൃത്രിമം ദയായാ

ദേവീ പ്രസീദ ജഗദീശ്വരീ ലോകമാത:
കല്യാണഗാത്രീ കമലേക്ഷണ ജീവനാഥേ
ദാരിദ്ര്യഭീതഹൃദയം ശരണാഗതം മാം
ആലോകയ പ്രതിദിനം സദയൈരപാംഗൈ:

സ്തുവന്തി യേ സ്തുതിഭിരമൂഭിരന്വഹം
ത്രയീമയിം ത്രിഭുവനമാതരം രമാം
ഗുണാധികാ ഗുരുതര ഭാഗ്യഭാഗിനോ
ഭവന്തി തേ ഭുവി ബുധഭാവിതാശയാ 

ഇതി ശ്രീ കനകധാരാ സ്തോത്രം സംപൂര്ണം