Wednesday 31 May 2017

മാതംഗീ സ്തുതി


                             Image may contain: 1 person

                        മാതംഗീ സ്തുതി


മാതംഗീ സ്തുതി

സരസിജനയനേ പരിമളഗാത്രീ
സുരജനവന്ദ്യേ ചാരുപ്രസന്നേ
കരുണാപൂരതരംഗമതായൊരു
മാതംഗീ ജയ ഭഗവതി ജയ ജയ

രീതികളെല്ലാം നീതിയിൽ നൽകും
മംഗളരൂപേ ചേതസ്സിങ്കൽ
ജാതകുതുകം നടമാടീടിന
മാതംഗീ ജയ ഭഗവതി ജയ ജയ

ഗളതലേ വിലസിന താലികർ മാലക -
ളകമേ കാൺമതിനരുളുക ദേവി
വിലസിന മധുമൊഴി കേൾക്കാകേണം
മാതംഗീ ജയ ഭഗവതി ജയ ജയ

മദനച്ചൂടു പൊറുക്കരുതാഞ്ഞി-
ട്ടാദരവോടെ വന്നൊരു ദൈത്യനെ
വേദനയോടെ യമപുരി ചേർത്തൊരു
മാതംഗീ ജയ ഭഗവതി ജയ ജയ

പരിചിൽ പാടും നാദം കൊണ്ടും
ത്രിഭുവനമഖിലം മോഹിപ്പിക്കും
ഗിരിവരകന്യേ സുലളിതവക്ത്റേ
മാതംഗീ ജയ ഭഗവതി ജയ ജയ

ധാത്രിയിലമ്പൊടു നടമാടീടിന
ചിത്രമതായൊരു സാരഥിയോടും
വൃത്രാരീശനെ മുമ്പാക്കീടിന
മാതംഗീ ജയ ഭഗവതി ജയ ജയ

നിടിലേ വിലസിന തിലകം കൊണ്ടും
sമുല മധ്യേ മാലകൾകൊണ്ടും
കടിതട വിലസിന പീതാംബരവും
മാതംഗീ ജയ ഭഗവതി ജയ ജയ

സാരമതായൊരു സപ്തസ്വരമിതു
നേരേ ചൊല്ലി സ്തുതിചെയ് വോർക്കിഹ
നേരേ പാർത്തു പ്രസാദിച്ചീടുക
മാതംഗീ ജയ ഭഗവതി ജയ ജയ…..