Wednesday 7 December 2016

ചിദംബരം ക്ഷേത്രം

   Image result for chidambaram temple images  Image result for chidambaram temple images                               

                                             ചിദംബരം ക്ഷേത്രം

‘’.ചിദംബരം ക്ഷേത്രത്തെക്കുറിച്ചുള്ള ഏതാനും കാര്യങ്ങൾ “

ആയിരക്കണക്കിന് വര്ഷം മുന്നേ ഉള്ള ഭാരതീയ ശില്പികളുടെ നിർമാണ വൈധഗ്ത്യം ആധുനിക ശാസ്ത്രവും നമിക്കുന്നു ...ചിദംബരം ക്ഷേത്രത്തെക്കുറിച്ചുള്ള ഏതാനും കാര്യങ്ങൾ വായിക്കൂ
ശിവഭക്തിയുടെയും വാസ്തുകലയുടെയും നിത്യവിസ്മയമായ ചിദംബരം മഹാക്ഷേത്രംരഹസ്യം:
എട്ടുവര്ഷത്തെ ഗവേഷണത്തിനു ശേഷം, പടിഞ്ഞാറന് ശാസ്ത്രഞ്ജന്മാര് നടരാജന്റെ കാലിലെ തള്ളവിരല് ഭൂമിയുടെ കാന്തിക രേഖയുടെ മദ്ധ്യത്തിലാണെന്ന് കണ്ടെത്തി.
തിരുമൂലാര് എന്ന തമിഴ് പണ്ഡിതന് ഇതു അയ്യായിരം വര്ഷങ്ങള്ക്കു മുന്പ് തെളിയിച്ചിരുന്നു. അദ്ദേഹത്തിന്റെ തിരുമന്ദിരം എന്ന ഗ്രന്ഥം ശാസ്ത്ര ലോകത്തിനു അത്ഭുതകരമായ ഒരു വഴികാട്ടിയാണ്. അദ്ദേഹത്തിന്റെ പഠനങ്ങള് മനസ്സിലാക്കാന് നമുക്ക് നൂറുകണക്കിന് വര്ഷങ്ങള് വേണ്ടിവരും.

.ചിദംബരം ക്ഷേത്രത്തിന്റെ പ്രത്യേകതകള്:

ചിദംബരം ക്ഷേത്രം ഭൂമിയുടെ കാന്തിക രേഖയുടെ മധ്യത്തിലാണ്.
പഞ്ചഭൂത ക്ഷേത്രങ്ങളില്, ചിദംബരം ആകാശത്തെയും, കാളഹസ്തി വായുവിനെയും, കാഞ്ചി ഏകാംബരേശ്വര ക്ഷേത്രം ഭൂമിയെയും പ്രതിനിധീകരിക്കുന്നു. ഈ മൂന്നു ക്ഷേത്രങ്ങളും ഒരു നേര് രേഖയില് 79 ഡിഗ്രി 41 മിനിറ്റ് ലാണ്. ഇതു തികച്ചും അത്ഭുതകരമാണ്.
ചിദംബരം ക്ഷേത്രത്തിന് ഒമ്പതു പ്രവേശന ദ്വാരങ്ങളുണ്ട്. മനുഷ്യ ശരീരത്തിലെ ഒമ്പതു ദ്വാരങ്ങള് പോലെ.
ക്ഷേത്രത്തിന്റെ മേല്ക്കൂര പൊതിഞ്ഞിരിക്കുന്നത് 21600 സ്വര്ണ്ണ തകിടുകള് കൊണ്ടാണ്. ഇത് മനുഷ്യന് ഓരോ ദിവസവും ചെയ്യുന്ന 21600 ശ്വാസോസ്ച്വാസത്തിന്െ എണ്ണമാണ് ( 15x 60x24 =21600).
ഈ 21600 സ്വര്ണ്ണ തകിടുകള് ഗോപുരത്തില് ഉറപ്പിച്ചിരിക്കുന്നത് 72000 സ്വര്ണ്ണ ആണികള് കൊണ്ടാണ്. ഇതു മനുഷ്യ ശരീരത്തിലെ ആകെ നാഡികള്ക്ക് തുല്യമാണ്.
തിരുമൂലാര് പറയുന്നത് മനുഷ്യന് ശിവലിംഗത്തിന്റെ ആകൃതിയെ പ്രതിനിധീകരിക്കുന്നു. അത് ചിദംബരത്തെയും, സദാശിവത്തേയും, ശിവ താണ്ഡവത്തേയും പ്രതിനിധീകരിക്കുന്നു.
പൊന്നമ്പലം അല്പം ഇടത്തേക്ക് ചരിഞ്ഞാണ് വച്ചിരിക്കുന്നത്. ഇതു നമ്മുടെ ഹൃദയത്തെ പ്രതിനിധീകരിക്കുന്നു. ഇവിടെ എത്താന്, പഞ്ചാക്ഷര പടികള് എന്ന അഞ്ചു പടികള് കയറണം. ശി, വാ, യ, ന, മ ആണ് പഞ്ചാക്ഷര മന്ത്രം.
കനക സ്തംഭം സ്ഥാപിച്ചിരിക്കുന്ന നാലു തൂണുകള് നാലു വേദങ്ങളാണ്.
പൊന്നമ്പലത്തില് 28 സ്തംഭങ്ങള് ഉണ്ട്. ഇവ 28 അഹംകളെയും 28വിധം ശൈവ ആരാധനയ്ക്കുള്ള വഴികളെയും പ്രതിനിധീകരിക്കുന്നു. ഈ സ്തംഭങ്ങള് 64+64 തട്ടു തുലാങ്ങളെ താങ്ങിനിര്ത്തുന്നു. ഈ തുലാങ്ങള് 64 കലകളാണ്. കുറുകെയുള്ള തുലാങ്ങള് മനുഷ്യശരീരത്തിലെ രക്തക്കുഴലുകളുടെ എണ്ണത്തിനു തുല്യം.
സ്വര്ണ്ണ മേല്ക്കൂരയിലെ ഒമ്പതു കലശങ്ങള് നവവിധമായ ശക്തി / ചൈതന്യങ്ങളെ പ്രതിനിധീകരിക്കുന്നു.
അര്ദ്ധ മണ്ഡപത്തിലെ ആറു സ്തംഭങ്ങള് ആറു ശാസ്ത്രങ്ങളാണ്.
മണ്ഡപത്തിനടുത്തുള്ള 18 സ്തംഭങ്ങള് 18 പുരാണങ്ങളാണ്.
നടരാജനൃത്തത്തെ “പ്രാപഞ്ചിക നൃത്തം” എന്നാണ് പടിഞ്ഞാറന് ശാസ്ത്രഗവേഷകര് വിശേഷിപ്പിക്കുന്നത്.
ഇന്ന് ശാസ്ത്രം മുന്നോട്ടുവയ്ക്കുന്ന ഗവേഷണ നിരീക്ഷണങ്ങള് എല്ലാംതന്നെ ഹൈന്ദവ വിശ്വാസത്തില് ആയിരക്കണക്കിന് വര്ഷം മുമ്പേയുണ്ടായിരുന്നു.
അഭിമാനിക്കൂ ഭാരതീയ ശാസ്ത്ര പൈതൃകത്തിന്റെ പേരിൽ
കടപ്പാട് : സോഷ്യൽ മീഡിയ

                           email : holistichealing11@gmail.com
                           www.sakshalholistichealing.blogspot.com

Image result for chidambaram temple imagesImage result for chidambaram temple images