Wednesday 7 December 2016

ചിദംബരം ക്ഷേത്രം

   Image result for chidambaram temple images  Image result for chidambaram temple images                               

                                             ചിദംബരം ക്ഷേത്രം

‘’.ചിദംബരം ക്ഷേത്രത്തെക്കുറിച്ചുള്ള ഏതാനും കാര്യങ്ങൾ “

ആയിരക്കണക്കിന് വര്ഷം മുന്നേ ഉള്ള ഭാരതീയ ശില്പികളുടെ നിർമാണ വൈധഗ്ത്യം ആധുനിക ശാസ്ത്രവും നമിക്കുന്നു ...ചിദംബരം ക്ഷേത്രത്തെക്കുറിച്ചുള്ള ഏതാനും കാര്യങ്ങൾ വായിക്കൂ
ശിവഭക്തിയുടെയും വാസ്തുകലയുടെയും നിത്യവിസ്മയമായ ചിദംബരം മഹാക്ഷേത്രംരഹസ്യം:
എട്ടുവര്ഷത്തെ ഗവേഷണത്തിനു ശേഷം, പടിഞ്ഞാറന് ശാസ്ത്രഞ്ജന്മാര് നടരാജന്റെ കാലിലെ തള്ളവിരല് ഭൂമിയുടെ കാന്തിക രേഖയുടെ മദ്ധ്യത്തിലാണെന്ന് കണ്ടെത്തി.
തിരുമൂലാര് എന്ന തമിഴ് പണ്ഡിതന് ഇതു അയ്യായിരം വര്ഷങ്ങള്ക്കു മുന്പ് തെളിയിച്ചിരുന്നു. അദ്ദേഹത്തിന്റെ തിരുമന്ദിരം എന്ന ഗ്രന്ഥം ശാസ്ത്ര ലോകത്തിനു അത്ഭുതകരമായ ഒരു വഴികാട്ടിയാണ്. അദ്ദേഹത്തിന്റെ പഠനങ്ങള് മനസ്സിലാക്കാന് നമുക്ക് നൂറുകണക്കിന് വര്ഷങ്ങള് വേണ്ടിവരും.

.ചിദംബരം ക്ഷേത്രത്തിന്റെ പ്രത്യേകതകള്:

ചിദംബരം ക്ഷേത്രം ഭൂമിയുടെ കാന്തിക രേഖയുടെ മധ്യത്തിലാണ്.
പഞ്ചഭൂത ക്ഷേത്രങ്ങളില്, ചിദംബരം ആകാശത്തെയും, കാളഹസ്തി വായുവിനെയും, കാഞ്ചി ഏകാംബരേശ്വര ക്ഷേത്രം ഭൂമിയെയും പ്രതിനിധീകരിക്കുന്നു. ഈ മൂന്നു ക്ഷേത്രങ്ങളും ഒരു നേര് രേഖയില് 79 ഡിഗ്രി 41 മിനിറ്റ് ലാണ്. ഇതു തികച്ചും അത്ഭുതകരമാണ്.
ചിദംബരം ക്ഷേത്രത്തിന് ഒമ്പതു പ്രവേശന ദ്വാരങ്ങളുണ്ട്. മനുഷ്യ ശരീരത്തിലെ ഒമ്പതു ദ്വാരങ്ങള് പോലെ.
ക്ഷേത്രത്തിന്റെ മേല്ക്കൂര പൊതിഞ്ഞിരിക്കുന്നത് 21600 സ്വര്ണ്ണ തകിടുകള് കൊണ്ടാണ്. ഇത് മനുഷ്യന് ഓരോ ദിവസവും ചെയ്യുന്ന 21600 ശ്വാസോസ്ച്വാസത്തിന്െ എണ്ണമാണ് ( 15x 60x24 =21600).
ഈ 21600 സ്വര്ണ്ണ തകിടുകള് ഗോപുരത്തില് ഉറപ്പിച്ചിരിക്കുന്നത് 72000 സ്വര്ണ്ണ ആണികള് കൊണ്ടാണ്. ഇതു മനുഷ്യ ശരീരത്തിലെ ആകെ നാഡികള്ക്ക് തുല്യമാണ്.
തിരുമൂലാര് പറയുന്നത് മനുഷ്യന് ശിവലിംഗത്തിന്റെ ആകൃതിയെ പ്രതിനിധീകരിക്കുന്നു. അത് ചിദംബരത്തെയും, സദാശിവത്തേയും, ശിവ താണ്ഡവത്തേയും പ്രതിനിധീകരിക്കുന്നു.
പൊന്നമ്പലം അല്പം ഇടത്തേക്ക് ചരിഞ്ഞാണ് വച്ചിരിക്കുന്നത്. ഇതു നമ്മുടെ ഹൃദയത്തെ പ്രതിനിധീകരിക്കുന്നു. ഇവിടെ എത്താന്, പഞ്ചാക്ഷര പടികള് എന്ന അഞ്ചു പടികള് കയറണം. ശി, വാ, യ, ന, മ ആണ് പഞ്ചാക്ഷര മന്ത്രം.
കനക സ്തംഭം സ്ഥാപിച്ചിരിക്കുന്ന നാലു തൂണുകള് നാലു വേദങ്ങളാണ്.
പൊന്നമ്പലത്തില് 28 സ്തംഭങ്ങള് ഉണ്ട്. ഇവ 28 അഹംകളെയും 28വിധം ശൈവ ആരാധനയ്ക്കുള്ള വഴികളെയും പ്രതിനിധീകരിക്കുന്നു. ഈ സ്തംഭങ്ങള് 64+64 തട്ടു തുലാങ്ങളെ താങ്ങിനിര്ത്തുന്നു. ഈ തുലാങ്ങള് 64 കലകളാണ്. കുറുകെയുള്ള തുലാങ്ങള് മനുഷ്യശരീരത്തിലെ രക്തക്കുഴലുകളുടെ എണ്ണത്തിനു തുല്യം.
സ്വര്ണ്ണ മേല്ക്കൂരയിലെ ഒമ്പതു കലശങ്ങള് നവവിധമായ ശക്തി / ചൈതന്യങ്ങളെ പ്രതിനിധീകരിക്കുന്നു.
അര്ദ്ധ മണ്ഡപത്തിലെ ആറു സ്തംഭങ്ങള് ആറു ശാസ്ത്രങ്ങളാണ്.
മണ്ഡപത്തിനടുത്തുള്ള 18 സ്തംഭങ്ങള് 18 പുരാണങ്ങളാണ്.
നടരാജനൃത്തത്തെ “പ്രാപഞ്ചിക നൃത്തം” എന്നാണ് പടിഞ്ഞാറന് ശാസ്ത്രഗവേഷകര് വിശേഷിപ്പിക്കുന്നത്.
ഇന്ന് ശാസ്ത്രം മുന്നോട്ടുവയ്ക്കുന്ന ഗവേഷണ നിരീക്ഷണങ്ങള് എല്ലാംതന്നെ ഹൈന്ദവ വിശ്വാസത്തില് ആയിരക്കണക്കിന് വര്ഷം മുമ്പേയുണ്ടായിരുന്നു.
അഭിമാനിക്കൂ ഭാരതീയ ശാസ്ത്ര പൈതൃകത്തിന്റെ പേരിൽ
കടപ്പാട് : സോഷ്യൽ മീഡിയ

                           email : holistichealing11@gmail.com
                           www.sakshalholistichealing.blogspot.com

Image result for chidambaram temple imagesImage result for chidambaram temple images

Monday 31 October 2016

രാമേശ്വരം : ശ്രീ മഹാദേവന്റെ 12 ജ്യതിർലിംഗക്ഷേത്രങ്ങളിൽ ഒന്ന് രാമേശ്വരം. ഒരു ഭാരതീയൻ തീർച്ചയായും ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട ക്ഷേത്രം....

               


                                                                   രാമേശ്വരം :

                                                “സേതും രാമേശ്വരം ലിംഗം
                                           ഗന്ധമാദനപര്വ്വതംചിന്തയന് 
                                 മനുജഃ സത്യം സര്വ്വപാപൈഃ പ്രമുച്യതേ”.

ഭാരതത്തിന്റെ ദക്ഷിണ സമുദ്രതീരത്തെ സേതുബന്ധം, രാമേശ്വരത്തെ ശിവലിംഗം, ഹിമവാനിലെ ഗന്ധമാദനപര്വ്വതം ഇവയെക്കുറിച്ചു സ്മരിച്ചാല്ത്തന്നെ സകല പാപങ്ങളില്നിന്നും മോചനം ലഭിക്കും. ഇതു സത്യമാണ്‌. സ്ഥിതിക്കു അവിടെച്ചെന്നു ദര്ശനം നടത്തിയാലുള്ള ഫലം പറയേണ്ടതില്ല.സുപ്രസിദ്ധവും അതീവ പുണ്യകരങ്ങളുമായ ചതുര്ധാമങ്ങളില്മൂന്നാമത്തേതാണ്രാമേശ്വരം. ഇവിടെ ജ്യോതിര്ലിംഗമാണുള്ളത്‌. ശ്രീമഹാദേവന്റെ പന്ത്രണ്ടു ജ്യോതിര്ലിംഗ ക്ഷേത്രങ്ങളില്ഒന്ന്രാമേശ്വരം.ഏകദേശം പതിനാറു കിലോമീറ്റര്നീളവും പത്തുകിലോമീറ്റര്വീതിയുമുള്ള ഒരു ദ്വീപാണു രാമേശ്വരം.
ആദികാവ്യമായ രാമായണത്തില്ആദികവി വാല്മീകി രാമേശ്വരത്തിന്റെ കഥ വിവരിച്ചിട്ടുണ്ട്‌. അതില്ശ്രീരാമചന്ദ്രന്വാനരസേനയുടെ സഹായത്തോടെ ദക്ഷിണസമുദ്രത്തില്സേതു ബന്ധിച്ചതായി പറഞ്ഞിട്ടുണ്ട്‌. സേതുബന്ധനത്തിന്റെ പ്രാരംഭത്തില്ശ്രീരാമചന്ദ്രന്പ്രതിഷ്ഠിച്ചു പൂജിച്ചതാണ്ഇവിടത്തെ ശ്രീശങ്കരന്റെ ജ്യോതിര്ലിംഗം. ഇതു പരമപാവനവും കൈവല്യപ്രദവുമാണ്‌.
മറ്റൊരു കഥ കല്പാന്തരത്തിലേതാണ്‌. ലങ്കാവിജയത്തിനുശേഷം (ലങ്ക വൈശ്രവണന്റെ ആസ്ഥാനമായിരുന്നു. രാവണന്ശക്തനായപ്പോള്വൈശ്രവണനെ ഓടിച്ചിട്ട്ജയിച്ചടക്കിയതാണ്‌.) ശ്രീ ശങ്കരഭക്തനായിരുന്ന രാവണനെ കൊന്നതിന്റെ പ്രായശ്ചിത്തമായി ശ്രീരാമചന്ദ്രന്ഇവിടെ ശിവക്ഷേത്രം നിര്മ്മിക്കാന്നിശ്ചയിച്ചു. ഹനുമാനെ കൈലാസത്തില്നിന്നും ദിവ്യവിഗ്രഹം കൊണ്ടുവരാന്അയച്ചു. ശ്രീശങ്കരദര്ശനം സിദ്ധിക്കാന്ഹനുമാനു കുറച്ചുകാലം തപസ്സു ചെയ്യേണ്ടി വന്നു. ശിവലിംഗം കൊണ്ടുവരാന്താസമിച്ചപ്പോള്മുഹൂര്ത്തം തെറ്റാതിരിക്കാന്മഹര്ഷിമാരുടെ നിര്ദ്ദേശാനുസരണം മണലുകൊണ്ടു സമുദ്രജലം ചേര്ത്തു ശിവലിംഗമുണ്ടാക്കി പ്രതിഷ്ഠിച്ചു.
ശ്രീഹനുമാന്രണ്ടു ലിംഗവിഗ്രഹങ്ങളുംകൊണ്ടാണു വന്നത്‌. ഇവിടെ പ്രതിഷ്ഠ നടന്നിരിക്കുന്നത്കണ്ട്അദ്ദേഹം സങ്കടപ്പെട്ടു. ഇതു കണ്ടു ശ്രീരാമചന്ദ്രന്പ്രതിഷ്ഠിച്ചിട്ടുള്ള ലിംഗവിഗ്രഹം എടുത്തുമാറ്റിക്കൊള്ളാന്അനുവദിച്ചു. ഹനുമാന്സര്വ്വശക്തിയും പ്രയോഗിച്ചു. തന്റെ ബലമേറിയ വാല്ചുറ്റി ശക്തിയായി വലിച്ചു. ഹനുമാന്ദൂരെ തെറിച്ചുവീണതല്ലാതെ വിഗ്രഹം ഇളകിയില്ല. ഒടുവില്ശ്രീരാമചന്ദ്രന്ഹനുമാന്കൊണ്ടുവന്ന വിഗ്രഹങ്ങളിലൊന്ന്ഹനുമദീശ്വരനെന്ന പേരില്അല്പം അകലെയായി പ്രതിഷ്ഠിച്ചു. മറ്റൊന്ന്രാമേശ്വരന്റെ സമീപം പ്രതിഷ്ഠിക്കാതെ വയ്ക്കുകയും ചെയയ്തു. ഹനുമദീശ്വരനെ ദര്ശിച്ചിട്ടുവേണം രാമേശ്വരനെ ദര്ശിക്കാനെന്നാണു വിധി.

തീര്ത്ഥയാത്രാക്രമം :

തീര്ത്ഥാടകന്ആദ്യമായി ഉപ്പൂരില്പോയി ഗണേശനെ ദര്ശിക്കണം. രാമനാഥപുരത്തുനിന്ന്ഇരുപതുകിലോമീറ്റര്വടക്കുള്ള ഗ്രാമമാണ്ഉപ്പൂര്‌. ഇവിടെ ശ്രീരാമന്പ്രതിഷ്ഠിച്ച വിനായകനാണ്വിരാജിക്കുന്നത്‌.

ദേവീപത്തനം :

ഉപ്പുര്ദര്ശനത്തിനുശേഷം ദേവീപത്തനത്തില്പോകണം. രാമനാഥപുരത്തുനിന്നു പന്ത്രണ്ടുകിലോമീറ്റര്ദൂരമുണ്ട്ദേവീപത്തനത്തിന്‌. ശ്രീരാമന്ഇവിടെ നവഗ്രഹപ്രതിഷ്ഠ നടത്തിയതായി പറയപ്പെടുന്നു. സേതുബന്ധനം ഇവിടെനിന്നാണ്ആരംഭിക്കുന്നത്‌. അതിനാല്ഇതിന്മൂലസേതു എന്നുകൂടി പേരുണ്ട്‌. ഇവിടെ വച്ച്ദേവി മഹിഷാസുരനെ വധിച്ചു. ധര്മ്മന്തപസ്സുചെയ്തു ശിവവാഹനപദം നേടിയത്ഇവിടെ നിന്നാണ്‌. അദ്ദേഹം നിര്മ്മിച്ചതാണ്ധര്മ്മപുഷ്കരിണി. ഗാലവമഹര്ഷിയുടെ തപോഭൂമികൂടിയാണ്ഇവിടം.
സമുദ്രതീരത്ത്ധര്മ്മപുഷ്കരിണി കാണാം. സമുദ്രം ക്ഷോഭിച്ചിരിക്കും. അതില്ഒന്പതു ചെറിയ കല്ത്തൂണുകളുണ്ട്‌. അവ നഗരങ്ങളുടെ പ്രതീകമാണ്‌. സരോവരത്തില്സ്നാനം ചെയ്തിട്ട്സമുദ്രത്തില്ഇവയെ പ്രദക്ഷിണം ചെയ്യണം. ഇവിടെ കുറച്ചകലെ മഹിഷി മര്ദ്ദിനിദേവിയുടെ ക്ഷേത്രമുണ്ട്‌. ബസാറില്ശിവക്ഷേത്രവുമുണ്ട്‌.

ദര്ഭശയനം :

ദേവീപത്തനത്തിനു പിന്നില്ദര്ഭശയനം കാണാം. അവിടെ ചെന്ന്സമുദ്രസ്നാനവും ക്ഷേത്രദര്ശനവും നടത്തണം. സ്ഥാനം രാമനാഥപുരത്തുനിന്നു പത്തുകിലോമീറ്റര്ദൂരെയാണ്‌. സമുദ്രം ഇപ്പോള്നാലു കിലോമീറ്റര്മുന്നോട്ടുമാറിയാണ്‌. ക്ഷേത്രത്തിനു സമീപം ധര്മ്മശാലയുണ്ട്‌. ക്ഷേത്രത്തില്ദര്ഭമേല്ശയിക്കുന്ന ശ്രീരാമവിഗ്രഹം കാണാം.
ഇതുവളരെ വലുതാണ്‌. ക്ഷേത്രപ്രദക്ഷിണത്തില്വേറെയും കുറച്ചു വിഗ്രഹങ്ങള്കാണാം. സമുദ്രതീരത്ത്ഹനുമാന്റെ ക്ഷേത്രമുണ്ട്‌.
രാമനാഥപുരത്തു നിന്നു തീര്ത്ഥാടകര്പാമ്പനില്പോയി ഭൈരവതീര്ത്ഥത്തില്സ്നാനം ചെയ്യണം. അനന്തരം ധനുഷ്കോടിക്കു പോവാനാണു വിധി. എന്നാല്ധനുഷ്കോടി തീര്ത്ഥത്തിലെ ക്ഷേത്രം കൊടുങ്കാറ്റില്നഷ്ടപ്പെട്ടുപോയി. അങ്ങോട്ടു പോവാനുള്ള വഴി ഇപ്പോഴുമുണ്ട്‌. അവിടെ സമുദ്രത്തില്മുപ്പത്താറു പ്രാവശ്യം സ്നാനം ചെയ്ത്മണല്കൊണ്ടു പിണ്ഡം വച്ചിട്ടു രാമേശ്വരത്തു പോവണം.
ദ്രൗപതിതീര്ത്ഥത്തില്ദ്രൗപതിയുടെ മൂര്ത്തി കാണാം. 
അടുത്തുതന്നെ പൂന്തോട്ടത്തില്കാളീക്ഷേത്രം നില്ക്കുന്നു. ഇതിനടുത്താണ്ഹനുമാന്തീര്ത്ഥം.

അടുത്തുള്ള തീര്ത്ഥങ്ങള്‍ :

സാക്ഷിവിനായകന്‍ : പാമ്പനിലേക്കുള്ള വഴിയില്മൂന്നു കിലോമീറ്റര്അകലെയാണിത്‌. ഇവിടെ ശ്രീരാമന്ജടകള്കഴുകിയതായി പറയുന്നു.

സീതാകുണ്ഡം :
രാമേശ്വരത്തുനിന്ന്അഞ്ചുകിലോമീറ്റര്ദൂരെയാണിത്‌. ഇവിടെ ലക്ഷ്മീവിഗ്രഹം സംസാരിച്ചുകൊണ്ടിരിക്കും പോലെ തോന്നും.രാമേശ്വരത്തുനിന്നു മൂന്നു കിലോമീറ്റര്ദൂരെ നവനാമമെന്ന അമ്മന്ദേവിയുടെ ക്ഷേത്രമുണ്ട്‌.
കോദണ്ഡരാമസ്വാമി : രാമേശ്വരത്തുനിന്ന്എട്ടുകിലോമീറ്റര്വടക്ക്സമുദ്രതീരത്ത് ക്ഷേത്രം സ്ഥിതി ചെയ്യുന്നു. മണല്പരപ്പില്നടന്നു പോവാനേ വഴിയുള്ളു. ഇവിടെവച്ച്ശ്രീരാമചന്ദ്രന്വിഭീഷണനെ തിലകമണിയിച്ചു സ്വീകരിച്ചു.

വില്ലൂരണി (പാണീതീര്ത്ഥം) :

 തങ്കച്ചിമഠം സ്റ്റേഷനു കിഴക്ക്ഏകദേശം നാലുകിലോമീറ്റര്അകലെ സമുദ്രജലത്തിനു നടുവില്മധുരജലമുള്ള അരുവിയാണ് തീര്ത്ഥം. സമുദ്രത്തില്അരയറ്റം വെള്ളത്തില്നടന്ന്അവിടെ എത്താം. ഉദ്ദേശം നൂറ്റമ്പതു അടി നടന്നാല്മതി. സമുദ്രത്തില്വേലിയിറക്കമുള്ളപ്പോഴേ തീര്ത്ഥത്തിലെത്താന്കഴിയൂ. സീതാദേവിക്കു ദാഹമുണ്ടായപ്പോള് ശ്രീരാമചന്ദ്രന്വില്ലിന്റെ മുന കൊണ്ടു ഭൂമിയില്കുത്തി അവിടെ നിന്നുണ്ടായതാണ് മധുരജലം
                          Image result for rameswaram kshetram
                                      Image result for rameswaram kshetram


                            https://www,sakshalholistichealing.blogspot.com

                                     email :  holistichealing11@gmail.com